Monday, August 4, 2008

സ്നേഹം ...

ജീവിതം മനോഹരമാണ്, അത് ജീവിക്കുന്നവറ്ക്ക്. ജീവിതത്തെ ജീവനുള്ളതാക്കുന്നത് ജീവിക്കുന്നവരാണ്. സ്നേഹം പങ്കുവയ്ക്കാനുള്ളതാണ്
മനസ്സില് കൂട്ടി വയ്ക്കുവാനുള്ളതല്ല. സ്നേഹം ഹൃദയത്തില് നിന്ന് വരണം.എങ്കിലേ സ്നേഹത്തിലെ പവിത്രത ഉളവാകൂ. ഓരുവനെ സ്നേഹിക്കണമെങ്കില്, ആ വ്യക്തിയെ നാം മനസ്സിലാക്കണം. മനസ്സിലാക്കണമെങ്കില് ആ വ്യക്തിയെ നാം വിശ്വസിക്കണം. വിശ്വസിക്കണമെങ്കില് ആ വ്യക്തിയെ നാം അറിയണം. അറിയണമെങ്കില് ആ വ്യക്തിയെ നാം പഠിക്കണം. പഠിക്കണമെങ്കില് നാം ശ്രമിക്കണം. ഇത്രയും ശ്രദ്ധിച്ചാല് ജീവിതത്തില് എന്നും വസന്തമായിരിക്കും. നല്ല സുഹൃത്തുക്കളേയും വ്യക്തിത്വങ്ങളേയും നമുക്ക് ലഭിക്കും. ..... ഉപരിയായി ശ്രേഷ്ടമായ, മാതൃകാപരമായ ഓരു കുടുംബ ജീവിതം നയിക്കുവാന് നമുക്ക് സാധിക്കും.
നന്മകള് മാത്രം ആശംസിച്ചുകൊണ്ട്ഞാന്‍ നിങ്ങളുടെ കൂട്ട്‌ കാരന്‍ .. എന്നും സ്നേഹിക്കുന്നവരുടെ കൂടെ മാത്രം നില്‍ക്കുന്ന നല്ല ഒരു കൂടുകാരന്‍ ...........

നമ്മുടെ രണ്ട് കണ്ണുകള്‍ ... അവ ഒരുമിച്ച് ഈ ലോകത്തെ കാണുന്നു ... ഒരുമിച്ചു ചലിച്ചു കൊണ്ടേയിരിക്കുന്നു ..... ഒരുമിച്ചു കലഹിക്കുന്നു .... ഒരുമിച്ചു കരയുന്നു ...... ഒരു പക്ഷെ ഒരുമിച്ചു സ്വപ്നം കാണുന്നു ..... എങ്കിലും അവ ഒരിക്കലും തമ്മില്‍ തമ്മില്‍ കാണുന്നതേയില്ല ........

അത് പോലയാണ് ഓര്‍‌ക്കുട്ടിലെ ചില നല്ല സുഹൃത്തുക്കളും ... നമ്മള്‍ ഒരുമിച്ച് ചിരിക്കുന്നു ഒരുമിച്ച് ചിന്തിക്കുന്നു .... ഒരു പാടു വിശേഷങ്ങള്‍ പങ്കു വെക്കുന്നു ...... എങ്കിലും പരസ്പരം ഒരിക്കലും നേരില്‍ കാണാത്തവര്‍ ...........

എങ്കിലും എനിക്കറിയാം ... " കണ്ടതു മനോഹരം ... കാണാത്തതു അതി മനോഹരം "... എന്നു പറഞ്ഞപോലെ നേരിട്ടു കാണാത്ത കൂട്ടുകാരായിരിക്കും ചിലപ്പോള്‍ ആത്മാവു കൊണ്ടു കൂടുതല്‍ സുന്ദരം ... അതിനാലാവണം നിങ്ങളുടെ സൗഹൃദം ഞാനേറെ ഇഷ്ടപ്പെടുന്നത് ........

വിശ്വസിക്കാം നിങ്ങള്‍ക്കെന്നെ ഒരു നല്ല സുഹൃത്തായി ഒരു സഹോദരനായി ....
നിങ്ങളുടെ എല്ലാം സ്വന്തം ..പ്രസാദ് . എസ്