Wednesday, October 29, 2008

ഹൃദയം ദേവാലയം.....................

ഹൃദയം ദേവാലയം.പോയ വസന്തം,
നിറമാല ചാര്‍ത്തും ആരണ്യ ദേവാലയം
മാനവ ഹൃദയം ദേവാലയം ആനകളില്ലാതെ ,
അംബാരിയില്ലതെആറാട്ട് നടക്കാറുണ്ടവിടെ
സ്വപ്‌നങ്ങള്‍ ആഘോഷം നടത്താറുണ്ടിവിടെ
മോഹങ്ങളും മോഹഭംഗങ്ങളും ചേര്‍ന്ന്‌ കഥകളിയാടാറുണ്ടിവിടെ
കൊടിമരമില്ലാത്ത പുണൃമഹാക്ഷേത്രംഹൃദയം ദേവാലയം
വിഗ്രഹമില്ലാതെ പുണ്യാഹമില്ലാതെഅഭിഷേകം കഴിക്കാറുണ്ടിവിടെ
ദുഃഖങ്ങള്‍ മുഴുക്കാപ്പ്‌ നടത്താറുണ്ടിവിടെ
മേല്ശന്തിയില്ലാതെ മന്ത്രങ്ങളില്ലാതെ
ഓര്‍മ്മകള്‍ ശീവേലി പൂക്കാറുണ്ടിവിടെ
നടപ്പന്തലില്ലാത്ത ഇടവഴിയില്ലാത്ത പഴയമാഹാക്ഷേത്രം
ഹൃദയം ദേവാലയം പോയ വസന്തം നിറമാല ചാര്‍ത്തും ആരണ്യ ദേവാലയംമാനവ ഹൃദയം ദേവാലയം ആനകളില്ലാതെ അംബാരിയില്ലതെആറാട്ട് നടക്കാറുണ്ടവിടെസ്വപ്‌നങ്ങള്‍ ആഘോഷം നടത്താറുണ്ടിവിടെമോഹങ്ങളും മോഹഭംഗങ്ങളും ചേര്‍ന്ന്‌ കഥകളിയാടാറുണ്ടിവിടെകൊടിമരമില്ലാത്ത പുണൃമഹാക്ഷേത്രംഹൃദയം ദേവാലയംവിഗ്രഹമില്ലാതെ പുണ്യാഹമില്ലാതെഅഭിഷേകം കഴിക്കാറുണ്ടിവിടെദുഃഖങ്ങള്‍ മുഴുക്കാപ്പ്‌ നടത്താറുണ്ടിവിടെമേല്ശന്തിയില്ലാതെ മന്ത്രങ്ങളില്ലാതെ ഓര്‍മ്മകള്‍ ശീവേലി പൂക്കാറുണ്ടിവിടെനടപ്പന്തലില്ലാത്ത ഇടവഴിയില്ലാത്ത പഴയമാഹാക്ഷേത്രം ഹൃദയം ദേവാലയം.....................

Saturday, October 18, 2008

സൗഹൃദം എന്നും നിലനില്കും എന്ന പ്രതീക്ഷയോടെ

ജീവിതമെന്ന തീര്ത്ഥയാത്രയില്‍ ഞാന്‍ കണ്ട മുഖങ്ങളില്‍ ‍വ്യത്യസ്തമായ ഒന്ന്....
ഒരുപാട് സ്നേഹവും സന്‍മനസ്സും ഉള്ള ഒരു സുഹ്രുത്ത്...
എന്‍റെ ജീവിത യാത്രയിലെ ഒരിക്കലും മറക്കാനാവാത്ത മുഖങ്ങളില്‍ ഒന്ന്......
ഹൃദയത്തിന്റെ നിറവില്‍ നിന്നും അധരം സംസാരിക്കുന്നു എന്ന വചനം ശരിയാണെങ്കില്‍,
മധുരമൊഴികള്‍ നിറഞ്ഞിരിക്കുന്ന നിന്‍റെ ഹൃദയം എത്രയോ സുന്ദരമായിരിക്കണം......
കാരണം വെളിച്ചമുള്ളിടത്ത്‌ ഇരുളിനെവിടെ സ്ഥാനം....?
അല്ലെങ്കില്‍ പിന്നെ എഴുതപെട്ടവ മാറ്റിയെഴുതേണ്ടിവരും... അല്ലേ.....?
എത്ര വിദൂരത്താണെങ്കിലും നിന്‍റെ സൗഹൃദം എനിക്ക്‌ വളരെ വിലപ്പെട്ടതാകുന്നു ....
വറ്ണാഭമായ ഓര്‍മയില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ആ സൌഹൃദത്തിനു മുന്‍പില്‍ ....
ഞാന്‍ ശിരസ്സ് നമിക്കുന്നു......ലോകവും, കാലവും, കോലവും മാറിയാലും
നമ്മുടെ ഈ സൗഹൃദം അങ്ങനെ തന്നെ എന്നും നിലനില്കും എന്ന പ്രതീക്ഷയോടെ............

Sunday, October 12, 2008

ഒരു സ്ക്രാപ്പും അയക്കാതെ നീ പോയില്ലേ

പലവട്ടം കാത്തു നിന്നു ഞാന്‍ ഓര്‍ക്കുട്ടിന്‍ പടിവാതിക്കല്‍
ഒരു സ്ക്രാപ്പും അയക്കാതെ നീ പോയില്ലേ

നിന്റെ ഒരു സ്ക്രാപ്പ് കിട്ടാന്‍ കൊതിച്ചതാണീ നെഞ്ചം
എംപ്റ്റിയായൊരു സ്ക്രാപ്പ്ബുക്ക് തന്നില്ലെ
പൊന്‍പ്രഭാതം വിടരും നേരം കുളിച്ചു റെഡിയായ് വന്നു
കൊതിച്ച സ്ക്രാപ്പുകള്‍ ഒന്നും വന്നില്ലാ
ഇളിഭ്യനായി വിഷണ്ണനായി വികാന്തനായ് ഞാന്‍ നിന്നു

കമോണ്‍ ബേബീ കമോണ്‍ സ്ക്രാപ് റ്റു മീ

അയക്കില്ല അയക്കില്ല നീ

നിരാശന്മാരുടെ ലോകത്തില്‍ ഒരു പ്രധാനിയായ് നിന്നു
പരീക്ഷയില്‍ ഞാന്‍ തുന്നം പാടീല്ലേ
തുന്നം ആ തുന്നം

ബ്രോഡ്ബാന്‍ഡ് തന്നൊരു ബില്ലിന്‍ മുന്‍പില്‍ പകച്ചു പോയി നിന്നു
മാതാപിതാക്കള്‍ ഗുണ്ടകളായില്ലേ
ഗുണ്ട ആ ഗുണ്ട
ഇളിഭ്യനായി വിഷണ്ണനായി വികാന്തനായ് ഞാന്‍ നിന്നു
പലവട്ടം കാത്തു നിന്നു ഞാന്‍ ഓര്‍ക്കുട്ടിന്‍ പടിവാതിക്കല്‍
ഒരു സ്ക്രാപ്പും അയക്കാതെ നീ പോയില്ലേ

Sunday, October 5, 2008

പ്രണയം

മഴവില്ല് വിരിഞ്ഞു നില്‍ക്കുന്ന ആകാശം
കാണാന്‍ എത്ര മനോഹരമാണ്.
മനസ്സ് പ്രണയം വന്ന് നിറയുമ്പോള്‍
എല്ലാവരുടെയും ജീവിതവും

വര്‍ണ്ണങ്ങള്‍ നിറഞ്ഞതാകുന്നില്ലെ?

പൂവായി വിരിഞ്ഞ കണ്ണുകള്‍ക്ക് ,
ഹംസഗാ‍നമായ കാതുകള്‍ക്ക് ,
കുളിര്‍ തന്നലായി മാറി മനസ്സ്. ,
രഗോത്സവമായി മാറി പ്രണയം .

മഴവില്ല് മാഞ്ഞു പോകുന്ന പോലെ ,
ഒരു വാക്ക് പോലും പറയാതെ ,
ഒരിറ്റ് കണ്ണീര്‍ പോലും ഇറ്റാതെ ,
ജീവിതത്തില്‍ നിന്ന് തന്നെ പ്രണയിനി
മാഞ്ഞു പോകുമ്പോള്‍ ......

വര്‍ണ്ണങ്ങള്‍‍ വിരിച്ച് ,
മനസ്സ് ഒരു മഴവില്ലായി ,
വിരിഞ്ഞു നില്‍ക്കാന്‍ ആശിക്കയല്ലാതെ ,
പോകരുതെ എന്നു പറയാനല്ലാതെ ,
ഓര്‍മ്മകളിലൂടെ വിരിഞ്ഞു
നില്‍ക്ക തന്നെ ചെയ്യും .
പ്രണയം.

Saturday, October 4, 2008

എന്റെ പ്രേമലേഖനം


വെള്ള കടലാസില്‍..സ്നേഹം ചാലിച്ച് നല്‍കിയപ്പോള്‍.. പ്രേമലെഖനമെന്നു പറഞ്ഞു അവള്‍..ചുരുട്ടി എറിഞ്ഞു .. എന്നിട്ട് എന്റേ കൈവള്ളയില്‍ ഒരു നമ്പര്‍ കുറിച്ച് തന്നു .... ഒരു മെസ്സേജ് ..അയക്കാന്‍.... ഞാനൊരു ഒരു മൊബൈല്‍ വാങ്ങാനുള്ള .. പൈസക്കായ്‌ പരക്കം പായുകയാണ്.. ഫീസ് കൊടുക്കാനുള്ള..പൈസ കൊടുത്തു .. ഞാനൊരു മൊബൈല്‍ വാങ്ങി ആദ്യം അവള്‍ ക്യു വിലാണന്നു പറഞ്ഞു കൊണ്ടിരിന്നു.. ഇപ്പൊള്‍ അവള്‍ പരിധിക്ക് പുറത്താണ്.. ഞാന്‍ ക്ലാസിനു പുറത്തും ...

എന്റെ ആത്മാവിനെതേടി ഞാന്‍ ഇവിടെ അലയുകയാണ് .....

ദുഖിക്കുവാനുള്ള മനുഷ്യന്റെ ജന്മവാസന ആയിരിക്കാം എന്നില്‍ ദുഃഖപൂര്‍ണമായ ഓര്‍മ്മകളുടെ ഓളങ്ങളെ ചലിപ്പികുനത് . ഓര്‍മ്മകള്‍ക്ക് ഒരിക്കലും മരണമില്ല. ഒരു മയക്കം മാത്രം. കാലത്തിന്റെ ചടുലമായ തിരയിളകത്തില്‍ അകല്‍ച്ചയുടെ അകലങ്ങളില്‍ നിന്നും ഞങള്‍ അകലെയാണെന്നു ഞാന്‍ വിശ്വസിച്ചു . അവളുടെ നിഷ്കളങ്കമായ സ്നേഹം അതെനിക്ക് വേണമായിരുന്നു. പക്ഷെ അവള്‍ കൂട് വിട്ടകന്ന് പുതിയ താവളം കണ്ടുപിടിച്ചിരിക്കുന്നു. ഞാന്‍ മോഹങ്ങളുമായി പറന്നുയര്‍ന്ന വെറുമൊരു വാനമ്പാടി ആയിരിക്കുന്നു ... എന്നിട്ടും എനിക്കവളെ അല്പംപോലും വെറുക്കാന്‍ കഴിയുന്നില്ലലോ . നീ നഷ്ട്ടപെടുത്തിയ എന്റെ ആത്മാവിനെതേടി ഞാന്‍ ഇവിടെ അലയുകയാണ് .....

Thursday, October 2, 2008

എന്‍റെ വൃന്ദാവനം


എന്‍റെ വൃന്ദാവനം ഇന്ന് ഓര്‍മകളില്‍ നിന്നെ തിരയുകയാണ് ..
അതിന്റെ ഒരു കോണിലിരുന്നു
ഞാന്‍‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും
ഹൃദയവും മനസ്സും രണ്ട്ആണെന്നോ ...
രാത്രികളില്‍
നിലാവ് വിഴുങ്ങി തീര്‍ക്കുന്ന കാര്‍മേഘങ്ങള്‍ ..
നനഞ്ഞ പ്രഭാതങ്ങള്‍
വരണ്ട സായാഹ്നങ്ങള്‍
ഇവ മാത്രമാണ്
ഇന്നെന്റെ ജീവന്‍ പകുതെടുക്കുന്നത്.
എനിക്കും നിനക്കും ഇടയില്‍
അനന്തമായ അകലം .....
എങ്കിലും നനുത്ത വിരലുകള്‍ കൊണ്ടു
നീ എന്‍റെ ഉള്ളു തൊട്ട് ഉണര്‍ത്തുമ്പോള്‍
നിന്റെ അദ്രിശ്യമായ സാമീപ്യം
ഞാന്‍‍ അറിയുന്നു ...
പങ്കു വെക്കുമ്പോള്‍ ശരീരം ഭുമിക്കും
മനസ് എനിക്കും ചേര്‍ത്തു വെച്ച
നിന്റെ നിറഞ്ഞ നേത്രം
എന്‍റെ ആകാശം നിറഞ്ഞു കത്തുകയാണ്‌ ....
മനസ് ഉരുകി ഒലിക്കുമ്പോള്‍
നിന്റെ സ്നേഹത്തിന്റെ നിറവ്
സിരകളില്‍ അലിഞ്ഞു ചേരുന്നു
ഇപ്പോള്‍ ഞാന്‍‍ മനസിലാക്കുകയാണ് ..
നിന്നെ മറക്കുക എന്നാല്‍ മൃതി ആണെന്ന് ..
ഞാന്‍‍ ,നീ മാത്രമാണെന്ന് ...............