Saturday, November 1, 2008

നീ ഇന്നെവിടെയാണ്...?

പ്രണയം പനിനീര്‍പ്പൂവ് വളരുംപോലെ ആണ്
വേര്‍പാട് ഹ്യദയം പറിച്ചെടുക്കുന്നതുപോലെയും...
അതിന്‍റെ വേദന അനുഭവിച്ചവര്‍ വായിക്കണം ഇത്....


നാലാം ക്ലാസ്സിലെ പുള്ളിപ്പാവാടക്കാരിയുടെ
പുസ്തകത്തില്‍ ഇലഛിന്നം വരച്ച്,
കൂട്ടമണിമുഴങ്ങുമ്പൊള്‍ ഇടുങ്ങിയ ഗെറ്റില്‍
തിക്കിയും തിരക്കിയും ചേര്‍ന്ന്
വരമ്പുമൂടിയ പാടത്തെ ചെളിവെള്ളം തെറിപ്പിച്ച്...,

ഞാനാദ്യമായി പ്രണയച്ച
അരിമുല്ലപ്പൂവിന്റ്റെ മണമുള്ള
നീ ഇന്നെവിടെയാണ്...?

എട്ടാം ക്ലാസ്സിലെ പാട്ഠ് പുസ്തകത്തില്‍
ഹ്രദയം തുറന്നതിനാണ് നീ ടീച്ചറൊട് പാറഞഞത്..
പിന്നെ,നീ എത്ര തവണ ഹ്രദയം തുറന്നു...

കാല്പ്പന്തുകളിയിലെന്റെറ്റ് കായ്യൊടിഞ്ഞപ്പൊള്‍
ആള്‍ക്കൂട്ടത്തില്‍ നീ തലകറങ്ങിവീണതൊര്‍ക്കുന്നൊ..?
നിലം നോവാതെ കുണുങ്ങിനടക്കുന്ന
നീ ഇപ്പൊഴെവിടെയാണ്..?

അര്‍ദ്ധരാത്രികളില്‍ നിന്‍റ്റെ മിസ്കാളും കാത്ത്
ഉറക്കം നടിച്ച് ഞാനെത്ര കിടന്നതാണ്...
ചിരിച്ചും,കുറുമ്മ്പിയും ഏറെക്കരഞ്ഞും
ഞമ്മെളെത്ര ഫോണ്‍ ബില്ലടപ്പിച്ചു...
പകലുകളില്‍ നമുക്കിരട്ടമുഖമായിരുന്നു..

ബോണ്‍ടിങ്ങും,കോമ്മണ്‍ അയണ്‍ ഇഫക്റ്റും
അരങ്ങുതകര്‍ക്കുമ്പോള്‍
കവിള്‍ ബെഞ്ചില്‍ ചേര്‍ത്ത്
നീ എന്നെത്തന്നെ നോക്കിക്കിടക്കുന്നുണ്ടായിരുന്നു..

പ്രണയര്‍ദ്രമയ എന്റെറ നെഞ്ചിലേക്ക്
കൂര്‍ത്ത മുള്ളുകള്‍ തറച്ച്
ഒന്നുതിരിഞ്ഞുപോലും നോക്കാതെ പടിയകന്ന
നീ ഇന്നെവിടെയാണ്...?

Wednesday, October 29, 2008

ഹൃദയം ദേവാലയം.....................

ഹൃദയം ദേവാലയം.പോയ വസന്തം,
നിറമാല ചാര്‍ത്തും ആരണ്യ ദേവാലയം
മാനവ ഹൃദയം ദേവാലയം ആനകളില്ലാതെ ,
അംബാരിയില്ലതെആറാട്ട് നടക്കാറുണ്ടവിടെ
സ്വപ്‌നങ്ങള്‍ ആഘോഷം നടത്താറുണ്ടിവിടെ
മോഹങ്ങളും മോഹഭംഗങ്ങളും ചേര്‍ന്ന്‌ കഥകളിയാടാറുണ്ടിവിടെ
കൊടിമരമില്ലാത്ത പുണൃമഹാക്ഷേത്രംഹൃദയം ദേവാലയം
വിഗ്രഹമില്ലാതെ പുണ്യാഹമില്ലാതെഅഭിഷേകം കഴിക്കാറുണ്ടിവിടെ
ദുഃഖങ്ങള്‍ മുഴുക്കാപ്പ്‌ നടത്താറുണ്ടിവിടെ
മേല്ശന്തിയില്ലാതെ മന്ത്രങ്ങളില്ലാതെ
ഓര്‍മ്മകള്‍ ശീവേലി പൂക്കാറുണ്ടിവിടെ
നടപ്പന്തലില്ലാത്ത ഇടവഴിയില്ലാത്ത പഴയമാഹാക്ഷേത്രം
ഹൃദയം ദേവാലയം പോയ വസന്തം നിറമാല ചാര്‍ത്തും ആരണ്യ ദേവാലയംമാനവ ഹൃദയം ദേവാലയം ആനകളില്ലാതെ അംബാരിയില്ലതെആറാട്ട് നടക്കാറുണ്ടവിടെസ്വപ്‌നങ്ങള്‍ ആഘോഷം നടത്താറുണ്ടിവിടെമോഹങ്ങളും മോഹഭംഗങ്ങളും ചേര്‍ന്ന്‌ കഥകളിയാടാറുണ്ടിവിടെകൊടിമരമില്ലാത്ത പുണൃമഹാക്ഷേത്രംഹൃദയം ദേവാലയംവിഗ്രഹമില്ലാതെ പുണ്യാഹമില്ലാതെഅഭിഷേകം കഴിക്കാറുണ്ടിവിടെദുഃഖങ്ങള്‍ മുഴുക്കാപ്പ്‌ നടത്താറുണ്ടിവിടെമേല്ശന്തിയില്ലാതെ മന്ത്രങ്ങളില്ലാതെ ഓര്‍മ്മകള്‍ ശീവേലി പൂക്കാറുണ്ടിവിടെനടപ്പന്തലില്ലാത്ത ഇടവഴിയില്ലാത്ത പഴയമാഹാക്ഷേത്രം ഹൃദയം ദേവാലയം.....................

Saturday, October 18, 2008

സൗഹൃദം എന്നും നിലനില്കും എന്ന പ്രതീക്ഷയോടെ

ജീവിതമെന്ന തീര്ത്ഥയാത്രയില്‍ ഞാന്‍ കണ്ട മുഖങ്ങളില്‍ ‍വ്യത്യസ്തമായ ഒന്ന്....
ഒരുപാട് സ്നേഹവും സന്‍മനസ്സും ഉള്ള ഒരു സുഹ്രുത്ത്...
എന്‍റെ ജീവിത യാത്രയിലെ ഒരിക്കലും മറക്കാനാവാത്ത മുഖങ്ങളില്‍ ഒന്ന്......
ഹൃദയത്തിന്റെ നിറവില്‍ നിന്നും അധരം സംസാരിക്കുന്നു എന്ന വചനം ശരിയാണെങ്കില്‍,
മധുരമൊഴികള്‍ നിറഞ്ഞിരിക്കുന്ന നിന്‍റെ ഹൃദയം എത്രയോ സുന്ദരമായിരിക്കണം......
കാരണം വെളിച്ചമുള്ളിടത്ത്‌ ഇരുളിനെവിടെ സ്ഥാനം....?
അല്ലെങ്കില്‍ പിന്നെ എഴുതപെട്ടവ മാറ്റിയെഴുതേണ്ടിവരും... അല്ലേ.....?
എത്ര വിദൂരത്താണെങ്കിലും നിന്‍റെ സൗഹൃദം എനിക്ക്‌ വളരെ വിലപ്പെട്ടതാകുന്നു ....
വറ്ണാഭമായ ഓര്‍മയില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ആ സൌഹൃദത്തിനു മുന്‍പില്‍ ....
ഞാന്‍ ശിരസ്സ് നമിക്കുന്നു......ലോകവും, കാലവും, കോലവും മാറിയാലും
നമ്മുടെ ഈ സൗഹൃദം അങ്ങനെ തന്നെ എന്നും നിലനില്കും എന്ന പ്രതീക്ഷയോടെ............

Sunday, October 12, 2008

ഒരു സ്ക്രാപ്പും അയക്കാതെ നീ പോയില്ലേ

പലവട്ടം കാത്തു നിന്നു ഞാന്‍ ഓര്‍ക്കുട്ടിന്‍ പടിവാതിക്കല്‍
ഒരു സ്ക്രാപ്പും അയക്കാതെ നീ പോയില്ലേ

നിന്റെ ഒരു സ്ക്രാപ്പ് കിട്ടാന്‍ കൊതിച്ചതാണീ നെഞ്ചം
എംപ്റ്റിയായൊരു സ്ക്രാപ്പ്ബുക്ക് തന്നില്ലെ
പൊന്‍പ്രഭാതം വിടരും നേരം കുളിച്ചു റെഡിയായ് വന്നു
കൊതിച്ച സ്ക്രാപ്പുകള്‍ ഒന്നും വന്നില്ലാ
ഇളിഭ്യനായി വിഷണ്ണനായി വികാന്തനായ് ഞാന്‍ നിന്നു

കമോണ്‍ ബേബീ കമോണ്‍ സ്ക്രാപ് റ്റു മീ

അയക്കില്ല അയക്കില്ല നീ

നിരാശന്മാരുടെ ലോകത്തില്‍ ഒരു പ്രധാനിയായ് നിന്നു
പരീക്ഷയില്‍ ഞാന്‍ തുന്നം പാടീല്ലേ
തുന്നം ആ തുന്നം

ബ്രോഡ്ബാന്‍ഡ് തന്നൊരു ബില്ലിന്‍ മുന്‍പില്‍ പകച്ചു പോയി നിന്നു
മാതാപിതാക്കള്‍ ഗുണ്ടകളായില്ലേ
ഗുണ്ട ആ ഗുണ്ട
ഇളിഭ്യനായി വിഷണ്ണനായി വികാന്തനായ് ഞാന്‍ നിന്നു
പലവട്ടം കാത്തു നിന്നു ഞാന്‍ ഓര്‍ക്കുട്ടിന്‍ പടിവാതിക്കല്‍
ഒരു സ്ക്രാപ്പും അയക്കാതെ നീ പോയില്ലേ

Sunday, October 5, 2008

പ്രണയം

മഴവില്ല് വിരിഞ്ഞു നില്‍ക്കുന്ന ആകാശം
കാണാന്‍ എത്ര മനോഹരമാണ്.
മനസ്സ് പ്രണയം വന്ന് നിറയുമ്പോള്‍
എല്ലാവരുടെയും ജീവിതവും

വര്‍ണ്ണങ്ങള്‍ നിറഞ്ഞതാകുന്നില്ലെ?

പൂവായി വിരിഞ്ഞ കണ്ണുകള്‍ക്ക് ,
ഹംസഗാ‍നമായ കാതുകള്‍ക്ക് ,
കുളിര്‍ തന്നലായി മാറി മനസ്സ്. ,
രഗോത്സവമായി മാറി പ്രണയം .

മഴവില്ല് മാഞ്ഞു പോകുന്ന പോലെ ,
ഒരു വാക്ക് പോലും പറയാതെ ,
ഒരിറ്റ് കണ്ണീര്‍ പോലും ഇറ്റാതെ ,
ജീവിതത്തില്‍ നിന്ന് തന്നെ പ്രണയിനി
മാഞ്ഞു പോകുമ്പോള്‍ ......

വര്‍ണ്ണങ്ങള്‍‍ വിരിച്ച് ,
മനസ്സ് ഒരു മഴവില്ലായി ,
വിരിഞ്ഞു നില്‍ക്കാന്‍ ആശിക്കയല്ലാതെ ,
പോകരുതെ എന്നു പറയാനല്ലാതെ ,
ഓര്‍മ്മകളിലൂടെ വിരിഞ്ഞു
നില്‍ക്ക തന്നെ ചെയ്യും .
പ്രണയം.

Saturday, October 4, 2008

എന്റെ പ്രേമലേഖനം


വെള്ള കടലാസില്‍..സ്നേഹം ചാലിച്ച് നല്‍കിയപ്പോള്‍.. പ്രേമലെഖനമെന്നു പറഞ്ഞു അവള്‍..ചുരുട്ടി എറിഞ്ഞു .. എന്നിട്ട് എന്റേ കൈവള്ളയില്‍ ഒരു നമ്പര്‍ കുറിച്ച് തന്നു .... ഒരു മെസ്സേജ് ..അയക്കാന്‍.... ഞാനൊരു ഒരു മൊബൈല്‍ വാങ്ങാനുള്ള .. പൈസക്കായ്‌ പരക്കം പായുകയാണ്.. ഫീസ് കൊടുക്കാനുള്ള..പൈസ കൊടുത്തു .. ഞാനൊരു മൊബൈല്‍ വാങ്ങി ആദ്യം അവള്‍ ക്യു വിലാണന്നു പറഞ്ഞു കൊണ്ടിരിന്നു.. ഇപ്പൊള്‍ അവള്‍ പരിധിക്ക് പുറത്താണ്.. ഞാന്‍ ക്ലാസിനു പുറത്തും ...

എന്റെ ആത്മാവിനെതേടി ഞാന്‍ ഇവിടെ അലയുകയാണ് .....

ദുഖിക്കുവാനുള്ള മനുഷ്യന്റെ ജന്മവാസന ആയിരിക്കാം എന്നില്‍ ദുഃഖപൂര്‍ണമായ ഓര്‍മ്മകളുടെ ഓളങ്ങളെ ചലിപ്പികുനത് . ഓര്‍മ്മകള്‍ക്ക് ഒരിക്കലും മരണമില്ല. ഒരു മയക്കം മാത്രം. കാലത്തിന്റെ ചടുലമായ തിരയിളകത്തില്‍ അകല്‍ച്ചയുടെ അകലങ്ങളില്‍ നിന്നും ഞങള്‍ അകലെയാണെന്നു ഞാന്‍ വിശ്വസിച്ചു . അവളുടെ നിഷ്കളങ്കമായ സ്നേഹം അതെനിക്ക് വേണമായിരുന്നു. പക്ഷെ അവള്‍ കൂട് വിട്ടകന്ന് പുതിയ താവളം കണ്ടുപിടിച്ചിരിക്കുന്നു. ഞാന്‍ മോഹങ്ങളുമായി പറന്നുയര്‍ന്ന വെറുമൊരു വാനമ്പാടി ആയിരിക്കുന്നു ... എന്നിട്ടും എനിക്കവളെ അല്പംപോലും വെറുക്കാന്‍ കഴിയുന്നില്ലലോ . നീ നഷ്ട്ടപെടുത്തിയ എന്റെ ആത്മാവിനെതേടി ഞാന്‍ ഇവിടെ അലയുകയാണ് .....

Thursday, October 2, 2008

എന്‍റെ വൃന്ദാവനം


എന്‍റെ വൃന്ദാവനം ഇന്ന് ഓര്‍മകളില്‍ നിന്നെ തിരയുകയാണ് ..
അതിന്റെ ഒരു കോണിലിരുന്നു
ഞാന്‍‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും
ഹൃദയവും മനസ്സും രണ്ട്ആണെന്നോ ...
രാത്രികളില്‍
നിലാവ് വിഴുങ്ങി തീര്‍ക്കുന്ന കാര്‍മേഘങ്ങള്‍ ..
നനഞ്ഞ പ്രഭാതങ്ങള്‍
വരണ്ട സായാഹ്നങ്ങള്‍
ഇവ മാത്രമാണ്
ഇന്നെന്റെ ജീവന്‍ പകുതെടുക്കുന്നത്.
എനിക്കും നിനക്കും ഇടയില്‍
അനന്തമായ അകലം .....
എങ്കിലും നനുത്ത വിരലുകള്‍ കൊണ്ടു
നീ എന്‍റെ ഉള്ളു തൊട്ട് ഉണര്‍ത്തുമ്പോള്‍
നിന്റെ അദ്രിശ്യമായ സാമീപ്യം
ഞാന്‍‍ അറിയുന്നു ...
പങ്കു വെക്കുമ്പോള്‍ ശരീരം ഭുമിക്കും
മനസ് എനിക്കും ചേര്‍ത്തു വെച്ച
നിന്റെ നിറഞ്ഞ നേത്രം
എന്‍റെ ആകാശം നിറഞ്ഞു കത്തുകയാണ്‌ ....
മനസ് ഉരുകി ഒലിക്കുമ്പോള്‍
നിന്റെ സ്നേഹത്തിന്റെ നിറവ്
സിരകളില്‍ അലിഞ്ഞു ചേരുന്നു
ഇപ്പോള്‍ ഞാന്‍‍ മനസിലാക്കുകയാണ് ..
നിന്നെ മറക്കുക എന്നാല്‍ മൃതി ആണെന്ന് ..
ഞാന്‍‍ ,നീ മാത്രമാണെന്ന് ...............

Friday, September 12, 2008

അലിഞ്ഞു പോയ എന്റെ മഞ്ഞു തുള്ളി യുടെ ഓര്മക്കായ്............


പ്രണയമായിരുന്നെനിക്ക്....
പറയാതെ....,
ഒരിക്കലും പറയാതെവെച്ച
ഒരു ചുവന്ന മറുക്,
ഒരുനാള്...
ഒരു പകലായ് പരിണമിക്കുംവരെ,
പ്രണയമായിരുന്നെനിക്കവളോട്...
അനിര്വ്വചനീയ പ്രണയം....!!

നീ എഴുതിയതു എന്റെ ഹ്രുദയത്തിനു മുകളിലായിരുന്നു....
ചിതറി വീണ വളപ്പൊട്ടു പോലെ...
ആരാലും പെറുക്കി വെയ്ക്കപെടാതെ അതു ഞാന്‍ കാത്തു വെച്ചു...
ഇനി ഒരിക്കല്‍ നീ അതു മായ്ക്കാന്‍ ശ്രമിചാലും ...
ഹ്രുദയത്തിനു മുകളില്‍ വീണ ദൈവത്തിന്റെ കയ്യൊപ്പു പോലെ...
അതു മായാതെ അങ്ങിനെ അങ്ങിനെ...
ജന്മന്തരങ്ങള്‍കപ്പുറം ആ പ്രണയത്തിന്‍ സുഗദ്ധം ഞാനറിയും
ഞ്ഞാന്‍ ആ പ്രണയം തിരിച്ചറിയും....
എന്റെ കണ്ണുകളില്‍ തുളുമ്പി നില്‍കുന്ന നീര്‍തതുള്ളികള്‍ക്ക്
പറയാനാകാത്ത ഒരായിരം സത്യങ്ങളുമായി
ഉത്ിര്‍ന്നു വീണിതാ ഭൂമിതന്‍ ‍മാറുപിളര്‍ക്കാനായി...
ഒരു ജന്മം കൂടി ഇനി വേണ്ട.......
നിലയ്കാതെ ഒഴുകുന്ന സമയത്തിെന
എതിര്‍ത്തു ഞ്ഞാന്‍ എന്‍ ജീവന്‍ നിനക്കായ്‌
ബലി നല്‍കുന്നു....

എന്‍ പകല്‍ സ്വപ്നങ്ങളില്‍
നിറഞ്ഞ സൂര്യരശ്മികള്‍
ദൂരേകാത്രയായി ഞാ‍ന്‍ അറിയാതെ
കാഞ്ചന ചെപ്പിലെ ഒരു നുള്ള് കുങ്കുമം
വാരിയെറിഞ്ഞവള്‍ പോയി
എന്നെ തനിച്ചാക്കി പോയി
സ്വപ്നങ്ങളാല്‍ നീ നിറചൊരെന്‍ ജീവിതം
നീ ഇല്ലാതെ....
നിന്‍ സ്നേഹമറിയാതെ
കാണാകയങ്ങളില്‍ കൈവിട്ടു പോയി ഞാന്‍
രക്ഷയ്കായി നിന്‍ കരങ്ങള്‍ കണ്ടു ആശ്വസിച്ചു
എന്‍ ജീവിത സായാന്നതില്‍
നിന്‍ സ്നേഹം അസ്തമികാതെ
എന്‍ കരങ്ങളെ നീ പിടിച്ചുയര്‍ത്തി
വിലക്കുകളും ചങ്ങലകളും പൊട്ടിച്ചു ഞാന്‍
നിന്‍ അരികിലെത്താന്‍
നിന്‍ മാറിടത്തില്‍ തല ചായ്ച്ചു ഞാന്‍
എന്‍ ജീവിത നൌക തുഴഞ്ഞു
ഹൃദയത്തിന്‍ ആഴങ്ങളിലേക്ക് .....
ആഴങ്ങളിലേക്ക് ......

രാത്രികളില്
നിലാവു വിഴുങ്ങി തീര്‍ക്കുന്ന കാര്‍മേഘങ്ങള്‍;
നനഞ്ഞ പ്രഭാതങള്‍;
വരണ്‍ട സായഹ്നങള്‍
ഇവ മാത്രമാണു
ഇന്നെന്‍റ്റെ ജീവന്‍ പകുത്തു എടുക്കുന്നതു................
എനിക്കും നിനക്കുമിടയില്‍
അനന്തമായ അകലം.......................................

കാലം മറക്കാത്ത അക്ഷരങ്ങളില്‍ മനസ്സില്‍ കാത്തു വച്ച ഒരു പേരുണ്ടായിരുന്നു.....

അതു നീന്റേതായിരുന്നു...

ആയിരം രാത്രികളില്‍ മനസ്സില്‍ നീ ഒരു സ്വപ്നമായിരുന്നു....

.........................................
.........................................
........................................"

നിന്നോട്‌ പറയാന്‍ കഴിയാത്തത്‌ ഞാന്‍ ഹൃദയക്ഷരങ്ങളാക്കുന്നു....

ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു ....

നിന്നെ സ്നേഹിയ്ക്കുമ്പോള്‍.....ഞാന്‍ എന്നെത്തന്നെ മറക്കുന്നു .

ഉപാധികളില്ലാത്തതാണു എന്റെ സ്നേഹം....
നിനക്കായ്‌ ഞാന്‍ യുഗങ്ങളോളം കാത്തിരിക്കാം ....
ആ കാത്തിരുപ്പാണ്‌ എന്റെ ജീവിതം...

ഓര്‍മ്മകള്‍,
ഒരു കൊഴിഞ്ഞ ഇലയില്‍ നിന്നു
പിറക്കുന്നു.
നനഞ്ഞ കണ്‍പീലിയുടെ
ഏകാന്തതയില്‍ നിന്നും,
വിരല്‍തുമ്പില്‍ പിടയുന്ന-
സ്പര്‍ശത്തില്‍ നിന്നും,
വാക്കിലുറയുന്ന-
മൗനത്തില്‍ നിന്നും,
ഓര്‍മ്മകള്‍....
ഉടഞ്ഞ കണ്ണാടിക്കാഴ്ച പോലെ...

ഒരിക്കല്‍ പോലും വേദനിപ്പിച്ചുവോ,
എന്‍ സഖി നിന്നെ ഞാന്‍.
ഒരിക്കല്‍ പോലും കരയിപ്പിച്ചുവോ,
എന്‍ സഖി നിന്നെ ഞാന്‍.
ഒരിക്കല്‍ പോലും ദു;ഖിപ്പിച്ചുവോ,
എന്‍ സഖി നിന്നെ ഞാന്‍.
എപ്പോഴുമിപ്പോഴും സ്നേഹം,
മാത്രം നല്‍കി ഞാന്‍....

എന്റെ കണ്ണുനീര് പൂവിന്.....................!
മിഴിയില് നിന്നടര്ന്ന ചുടു കണ്ണുനീര് പോലെ
ചെറുക്കാറ്റില് യെങ്ങു നിന്നൊ പാറി യെങ്ങൊപൊയ
അപ്പുപ്പന്താടിയായ്,
എന്റെ ഹൃദയതില് ആശ്വാസതിന് തണുപ്പേകി
അലിഞ്ഞു പോയ എന്റെ മഞ്ഞു തുള്ളി യുടെ ഓര്മക്കായ്............

Thursday, September 11, 2008

ഓണാശംസകള്........


കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ മനസ്സില്‍നിന്നും പോകുന്നില്ല!
ഓണസദ്യക്കു ശേഷം ഓണക്കളി എന്ന ഒരു പരിപാടിയുണ്ടല്ലോ
പാടവരമ്പുകളില്‍ മഴ തീര്‍ത്ത-
കൊച്ചു വെള്ളച്ചാട്ടങ്ങളുടെ ആസ്വാദനത്തിലേക്ക്.
മാളത്തില്‍നിന്നെത്തി നോക്കി ഉള്‍വലിയുന്ന-
ഞെണ്ടിന്‍റ്റെ കാഴ്ചയിലേക്ക്.
മഴവെള്ളച്ചാലുകളില്‍
പരല്‍ മീനുകളെ തേടുന്ന തോര്‍ത്തിലേക്ക്..
ചേറുമാന്തി പുറത്തെടുക്കുന്ന മണ്ണിരയിലേക്ക്..
അവ കോര്‍ത്ത് ഒരു മീനിനായി-
തപസ്സിരിക്കുന്ന പ്രതീക്ഷകളിലേക്ക്...
കടലാസുതോണികളുടെ മത്സരത്തിലേക്ക്..
കുട മറന്നെന്ന വ്യാജേന-
പുസ്തകങ്ങള്‍ ഉടുപ്പിനുള്ളിലൊതുക്കി..
പള്ളിക്കൂടത്തില്‍ നിന്നും പെരുമഴ നനഞ്ഞ് വന്ന ആനന്ദത്തിലേക്ക്..
വഴിയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം-
കൂട്ടുകാരന്റെ ഉടുപ്പില്‍ തെറിപ്പിച്ചതിന്റെ നിര്‍വ്രിതിയിലേക്ക്..
മഴ പെയ്യുന്നു..,
നഷ്ട സൌഭാഗ്യങ്ങളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി
വീണ്ടും ഒരു പൊന്നോണം കൂടി
വരവായി .....ഹൃദയത്തില്‍ സൂക്ഷിക്കാന്‍
ഒരുപാടു നല്ല നിമിഷങ്ങള്‍ ഈ ഓണനാളില്‍ ഉണ്ടാവട്ടെ ...
എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ..
സ്നേഹപൂര്‍വം ...പ്രസാദ്.എസ്

Wednesday, September 10, 2008

അന്ന് ആദ്യമായ് ഞാന്‍ അവളെ കണ്ടൂ..................

അന്ന് ഒരു ബുധനാഴ്ച, പതിവുപൊലെ ഞാന്‍ ക്ലസ്സിനു പൊകുന്നു... എന്നും എനിക്കായി ഒഴിച്ചിട്ടിരിക്കാറുള്ള സീറ്റ് ഇന്നും കിട്ടി ... ബസ്സിന്‍റെ ജനലരികിലിരുന്നുകൊണ്ടുള്ള യാത്ര എനിക്ക് എന്നും ഹരമാണ്..... പുറകിലേക്ക് ഓടിയൊളിക്കുന്ന മരങളും വീടുകളും ഒരു കുട്ടിയെപ്പോലെ ഇന്നും ഞാന്‍ നോക്കി ഇരിക്കാറുണ്ട് ....


അന്ന് ആദ്യമായ് ഞാന്‍ അവളെ കണ്ടൂ യാദ്രിശ്ചികമായി ഞങളുടെ കണ്ണുകള്‍ തമ്മിലിടഞൂ എന്തുകോണ്ടെന്നറിയില്ല അവള്‍ നോട്ടം മാറ്റിക്കളഞു.. അതൊട്ട് ഞാന്‍ അവളെ ശ്രെധിക്കുവാന്‍ തുടങി ........ അവള്‍ക്കായ് ഒരല്‍പം സ്ഥലം എന്‍റെ മനസ്സിന്‍റെ കോണില്‍ ഞാനൊഴിച്ചിട്ടു ... എന്‍റെ പ്രണയം തുറന്നു പറയുന്നതിന്‍റെ ആദ്യ പടിയായി ഞാന്‍ അവളെ പരിചയപ്പെട്ടു അവളൂടെ സംസാരം എന്നെ വള്രെയധിക്മാകര്‍ഷിച്ചു.......... അതുകൊണ്ട്തന്നെ അവളുമായി സംസാരിക്കാന്‍ ഞാന്‍ മനപ്പൂര്‍വം അവസരങള്‍ സ്രിഷ്ടിച്ചു ...............


അവസാനം പല അമ്പലങളുടെയും പള്ളികളുടെയും വഞ്ചികളില്‍ നിക്ഷെപിച്ച നാണയത്തുട്ടില്‍ നിന്നുണ്ടായ ധൈര്യത്തിന്‍റെ പുറത്ത് എന്‍റെ ഹ്രിദയം അവള്‍ക്കു മുന്‍പില്‍ തുറക്കുവാന്‍ തീരുമാനിച്ചു...........


വളരെ അധികം സ്വപ്നങള്‍ താലോലിച്ച ആ രാത്രിക്കു ശേഷമുള്ള പ്രഭാതത്തില്‍ .. പതിവിലും നേരത്തെ ഞാന്‍ വീട്ടില്‍നിന്നും ഇറങി........ അവള്‍ ബസ്സ് ഇറങുന്ന സ്ഥലത്ത് കാത്തുനിന്നു .. ഒരു ധൈര്യത്തിനായി ഞാന്‍ വലതുകൈയ്യില്‍ പൂജിച്ചു കെട്ടിയ ചരടില്‍ ഇടയ്ക്കിടെ പിടിക്കുന്നുണ്ട് .... ഒടുവില്‍ എന്‍റെ കാത്തുനില്പ്പിന് വിരാമമിട്ടുകൊണ്ട് അവള്‍ ‍ബസ്സില്‍ വന്നിറങി ...
അവളുടെ മുഖഭാവത്തില്‍ നിന്നും എന്തോ എന്നോട് പരയാനുണ്ടെന്ന് മനസ്സിലായി.. ഞാന്‍ അത് തുറന്ന് ചോദിക്കുകയും ചെയ്തു.. മടിച്ചുമടിച്ചാണെങ്കിലും അവള്‍ എന്നോട് അവളുടെ പ്രണയം തുറന്നു പറഞു ............... പക്ഷെ ആ പ്രണയകഥയിലെ നായകന്‍ ഒരിക്കലും ഞാന്‍ ആയിരുന്നില്ല.!!!!!!!!!!


എന്‍റെ മനസ്സിലെ മലര്‍ വാടിയിലെ പുഷ്പങള്‍ പെട്ടന്നു കടന്നു വന്ന വേനലിലെന്നപൊലെ വാടിക്കൊഴിയാന്‍ തുടങിയിരുന്നു........................ അവളറിയാതെ...................

Monday, September 8, 2008

അപ്പൂപ്പന്‍ താടികള്‍ പോലെയാണീ ജീവിതവും.......

ചുറ്റുമുള്ള ഒരുപാടു പേരെപ്പോലെ മറ്റൊരാള്‍....
രാത്രികളില്‍ ഒറ്റയ്ക്കിരുന്നു മെലഡികള്‍ കേള്‍ക്കാന്‍ ഇഷ്ടം...
അപ്പോള്‍ മാനത്ത് കൂട്ടിനു നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം മാത്രം...
ചില പാട്ടുകള്‍ കേട്ടാലും കേട്ടലും മതി വരില്ല, അതെന്താണങ്ങനെയെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.!
രാഗങ്ങളേറെയെങ്കിലും; അനുരാഗമാണെനിക്കേറെയിഷ്ടം. സുന്ദരിമാരേറെയെങ്കിലും,സഖീ നിന്നെയണെനിക്കേറെയിഷ്ടം....

അപ്പൂപ്പന്‍ താടികള്‍ പോലെയാണീ ജീവിതവും.......
എത്ര ഭംഗിയാണവക്ക്,യാതൊരു ഭാരങ്ങളുമില്ലാതെ ഇങ്ങനെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പാറി പാറി നടക്കാ‍ന്‍ അവയ്ക്കാകുന്നു.എനിക്കും അങ്ങനെ ആകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് പലപ്പോഴും ഞാനാശിക്കാറുണ്ട്!

മഴ...എനിക്കിഷ്ടമാണു മഴയെന്നോ?ഇഷ്ടം എന്നു പറഞ്ഞാല്‍ പോര,അതൊരുതരം പ്രണയം തന്നെയാണ്.നീണ്ട ഈറന്‍ മുടിയില്‍ തുളസിക്കതിര്‍ ചൂടി വരുന്ന ഒരു പെണ്‍ കുട്ടിയോട് തോന്നുന്ന അതേ ഇഷ്ടം എനിക്ക് മഴയോടും ഉണ്ടാവാറുണ്ട്.ഇന്നും മഴയെന്നാ‍ല്‍ ഒരു കൊച്ചു കുട്ടിയുടെ കൗതുകം ആണെനിക്ക്.ഇപ്പോളും മഴ പെയ്താല്‍ ഒരു കൊച്ചു കുട്ടിയുടെ ആഹ്ലാദത്തോടേ ഞാന്‍ മഴ നനയാറുണ്ട്.അമ്മ ചോദിക്കും, എടാ നിനക്ക് വേറെ പണിയില്ലേ എന്നൊക്കെ, പക്ഷെ...പുതുമഴയേറ്റ മണ്ണിന്റെ ഗന്ധം എത്ര സുന്ദരമാണെന്നോ!

അമ്മ പറയും ആ ഗന്ധം സര്‍പ്പങ്ങള്‍ക്കിഷ്ടമാണെന്ന്.പുതുമഴ നനഞ്ഞാല്‍ പനിപിടിക്കും എന്നു പറഞ്ഞു വഴക്കുകള്‍ കേട്ട അവസരങ്ങള്‍ അനവധി.എങ്കിലും അമ്മയുടെ കണ്ണു വെട്ടിച്ച് വീണ്ടും മഴ നനയും,അതൊരു രസമാണെ!പണ്ട് എന്റെ നോട്ടുബുക്കിലെ താളുകള്‍ പലതും കടലാസ്സു തോണികളാക്കിയിരുന്നു.

മഴയൊഴിഞ്ഞ നേരത്ത് വയലുകളില്‍ വിരുന്നിനു പോകാറുണ്ട്‌ ഞാന്‍.അവിടെ പുഴയുടെ തീരത്തിരുന്ന് കിളികളോട്‌ കിന്നാരം പറയാറുണ്ട്,അപ്പോള്‍ ഇളം കാറ്റ്‌ വന്നെന്നോട്‌ കിന്നാരം ചൊല്ലാറുണ്ട്‌!

സുകൂള്‍ എന്നാല്‍ ആദ്യം ഓര്‍മ്മ വരുന്നത് എന്റെ padanilam hss.


.ഒരോമഴക്കാലവും സമ്മാനമായി നല്‍കുന്ന കൊച്ചു ജലദോഷങ്ങള്‍.അതു കാരണം സ്കൂളില്‍ പോകാത്ത ദിനങ്ങള്‍.കൊച്ച് കൊച്ച് കുസൃതികള്‍ക്കായി ടീച്ചര്‍മാരുടെ കൈയ്യില്‍ നിന്നും കിട്ടിയിരിക്കുന്ന ചൂരല്‍ കഷായങ്ങള്‍ ഇന്നും കൈയ്യില്‍ മായാതെയുണ്ടോ?

എന്റെ കുഞ്ഞിക്കൈ ഒരിക്കല്‍ അടിയേറ്റ് നീരു വെച്ചു.അമ്മയോട് എങ്ങനാ സത്യം പറയുക?അതിനാല്‍ ബസ്സില്‍ കൈയ്യിടിച്ചതാണെന്ന് ഒരു നുണ തട്ടിവിട്ടു. അന്നും ഇന്നും അതോര്‍ത്ത് ഞാന്‍ സങ്കടപ്പെടാറുണ്ട്.

എന്റെ പ്രണയങ്ങള്‍ ഒക്കെ ഞാന്‍ പറഞ്ഞല്ലോ, എന്നാല്‍ ഇതൂടി കേട്ടോളൂ
പ്രണയം:
ഒരു നാള്‍ എന്റെ ഹൃദയത്തിന്റെ ചുവപ്പു നീ അറിയും
അന്നെന്റെ രക്തം കൊണ്ട് മേഘങ്ങള്‍ ചുവക്കും
എന്റെ നിശ്വാസത്തിന്‍ കാറ്റില്‍ ചുവന്ന മഴയായ് അതു പെയ്തു വീഴും
അന്നു ഭൂമിയിലെ പൂക്കളായ പൂക്കളെല്ലാം ചുവന്നു പൂക്കും!
അപ്പോഴേയ്ക്കും,ഒരു പക്ഷേ ഞാന്‍ മറ്റൊരു പൂവായി മാറിയിരിക്കും!

കൊച്ചു കൊച്ചു പിണക്കങള്‍,അതെനിക്കും ഉണ്ട്.എന്റെ കൂട്ടുകാര്‍,അവരെനിക്ക് പിണങ്ങുവാന്‍ വേണ്ടിയുള്ളവരാണ്,ഇണങ്ങുവാന്‍ വേണ്ടിയല്ല!ക്ഷമാപണങ്ങള്‍ക്ക് ഞങ്ങള്‍ക്കിടയില്‍ സ്ഥാനമില്ല!

സന്ധ്യാ നേരങ്ങളില്‍ ഉണ്ടായിരുന്ന തിരുന്നക്കര ക്ഷേത്ര ദര്‍ശനം,അവിടുത്തെ ആല്‍മരം,അതിന്റെ ചുവട്ടിലെ സന്ധ്യകള്‍ ‍,അമ്പലപ്പടികളില്‍ ഉള്ള വിശ്രമം.ആ നേരങ്ങളില്‍ ചിലപ്പൊളൊക്കെ ഇളം കാറ്റ് വന്നെന്നെ തലോടിയകലാറുണ്ട്.

നിശാഗന്ധി പൂക്കുന്ന രാവുകള്‍ ആണേറെയിഷ്ടം.ഏകാന്തമായ രാത്രികള്‍ എന്തു കൊണ്ടും നല്ലതാണ്,എന്തോ ചേട്ടനോ അനിയനോ ഇല്ലാതെ ഒറ്റയ്ക്ക് വളര്‍ന്നതിനാലാവാം!

മുറ്റത്തെ മണലില്‍ കൂടി നിര നിരയായി പോകുന്ന കുഞ്ഞനുറുംപ്പകളൂടെ മാളം എവിടെയായിരിക്കും?

കുയിലിനൊപ്പം കൂവുക,കുയിലിനെ ദേഷ്യം പിടിപ്പിക്കുക,ഒടുവില്‍ കുയിലിനോടു തോറ്റുകൊടുക്കുക.

എന്റെ പ്രണയത്തെ ആരേയും അറിയിക്കാതെ എന്റെ മനസ്സില്‍ സൂക്ഷിക്കുക.

നഷ്ടങ്ങള്‍ എന്നും നഷ്ടങ്ങള്‍ തന്നെയാണ്.അങ്ങനെ എത്രയോ കണ്ണുനീര്‍ ഏറ്റു വാങ്ങിയിരുന്നു എന്റെ തലയിണ!

പരിഭവങ്ങളും,കുറ്റപ്പെടുത്തലുകളുമൊന്നുമില്ലാത്ത എന്റെ ഈ ലോകത്ത് ഇതുവരെ കണ്ടുമുട്ടിയിട്ടുള്ളവരോട്,ഇനി കണ്ടുമുട്ടാനിരിക്കുന്നവരോട്,
ഓര്‍മ്മിക്കാന്‍ സുഖമുള്ള നോവ് സമ്മാനിച്ച്
കടന്നു പോയിട്ടുള്ളവരോട്,അങ്ങനെയെല്ലാവരോടും ഒരേയൊരു വാക്ക്:

നിങ്ങള്‍ക്കായി ഞാന്‍ എന്റെ ആത്മാവില്‍ കരുതി വെച്ച സ്നേഹത്തിന്റെ ഒരു ഭാഗം ഉറവ വറ്റാതെ ഇന്നും ഒഴുകുകയാണ്.ഇനിയുള്ള ഒരോ നിമിഷങ്ങളിലും നിങ്ങളുടെ ഹൃദയത്തിന്റെ ഒരു കോണില്‍ ഞാന്‍ കാണുമെന്ന പ്രതീക്ഷയിലാണത്-

സ്വന്തം,
പ്രസാദ് .എസ്

Friday, September 5, 2008


ഇനിയും ആ ബാല്യം ഒരു ദിവസത്തേക്ക് കിട്ടിയിരുന്നുവെങ്കില്‍!

എന്റെ അമ്മയുടെ കൈ പിടിച്ച് ആദ്യമായി സ്കൂളില്‍ പോയത് ഓര്‍മ്മ വരുന്നു,കുറേ നാള്‍ക്ക് ശേഷം...

ആദ്യമായി നിറകണ്ണകളുമായി പിരിയുന്ന ആ നിമിഷം ഓര്‍ക്കാ‍ന്‍ പറ്റാത്ത ഒന്നാണ്.

ആദ്യാക്ഷരം കുറിക്കാന്‍ വേണ്ടി എന്‍റെ പഞ്ജായത്തിലെ എല്‍.പി. സ്കൂളില്‍.
ഓര്‍മ്മകള്‍ നിറഞ്ഞ് തുളുമ്പി നില്‍ക്കുന്ന ആ വിദ്യാലയം, ഇന്ന് കാണുമ്പോള്‍ പലതും വീണ്ടും ഓര്‍മ്മ വരുന്നു.

ആ സ്കൂളില്‍ ഓടിക്കളിച്ചതും,മുറ്റത്ത് പെയ്യുന്ന മഴ നോക്കി ഇരുന്നതിന് അധ്യാപകന്‍ വഴക്ക് പറഞ്ഞതും....എല്ലാം ഇന്നലെ എന്ന പോലെ മനസ്സില്‍ ഓടി എത്തുന്നു.

ആദ്യ ദിവസം എന്‍റെ സ്കൂളില്‍ പരിചയമില്ലാത്ത പല മുഖങ്ങളും ഞാന്‍ കണ്ടു.

അപ്പോഴും അമ്മയുടെ കൈയില്‍ പിടിച്ച് ആരുന്നു നടത്തം.

അങ്ങനെ ആ നടത്തത്തിന്റെ അവസാനം ഒരു കസേരയില്‍ എന്നെ ഇരുത്തി അമ്മ, പയ്യെ പുറകോട്ട് നീങ്ങി...
അപ്പോള്‍ അമ്മയുടെ മുഖത്ത് ഒരു ചെറിയ പുഞ്ജിരി ഉള്ളത് എനിക്ക് കാണാമാരുന്നു,എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായപ്പോള്‍ അമ്മ അവിടെ ഉണ്ടാരുന്നില്ല!

ചുറ്റും നോക്കിയപ്പോള്‍ ആകെ ഒരു പേടി, ഒരിക്കലും കണ്ടിട്ടില്ലാത്ത കുറേ മുഖങ്ങള്‍!
ആകെ സങ്കടവും പേടിയും...എവിടെക്കെങ്കിലും ഓടി രക്ഷപെടാന്‍ തുടങ്ങിയപ്പോള്‍ ഒരു അധ്യാപിക വന്ന് എന്‍റെ കൈയില്‍ പിടിച്ചു.
പിന്നെ താമസിച്ചില്ല,ഒരു ഒറ്റ കരച്ചിലാരുന്നു...
എന്നെ വീണ്ടും എടുത്ത് ആ കസേരയില്‍ ഇരുത്തി,

“കൊച്ചേ,ഇവിടെ മരിയാദയ്ക്ക് ഇരുന്നോണം...അല്ലേല്‍ നല്ല തല്ല് കിട്ടും”എന്ന് പറഞ്ഞ് പോയി...

കരച്ചില്‍ ഉള്ളില്‍ ഒതുക്കി...അപ്പോളും വിതുമ്പല്‍ മാറിയിരുന്നില്ല!
നിറകണ്ണുകളും ആയി ഞാന്‍ പുറത്തേക്ക് നോക്കി ഇരുന്നു...പുറത്ത് അപ്പോഴും നല്ല മഴ പെയ്തിരുന്നു...

ആ മഴയില്‍ കൂടി എന്‍റെ അമ്മ എന്നെ തിരഞ്ഞ് വരുന്നുണ്ടോ എന്നും നോക്കി...

താഴെക്ക് വീഴുന്ന മഴത്തുള്ളികള്‍ ആരേയും കാക്കതെ മണ്ണില്‍ താന്നുകൊണ്ടിരുന്നു...

പക്ഷെ എന്‍റെ അമ്മ മാത്രം വന്നില്ല!!!

എന്‍റെ അതെ വികാ‍രം , അടുത്തിരിക്കുന്ന കുട്ടിയിലും, ഞാന്‍ കണ്ടത് അവിചാരിതമായാണ്.
എന്നെ കണ്ടിട്ടാണോ എന്നറിയില്ല, അവളും കരയാന്‍ തുടങ്ങി...

{അന്ന് ആ കരച്ചിലില്‍ തുടങ്ങിയ സൗഹൃദം,ഇന്നും നിലനില്‍ക്കുന്നത് ആ കണ്ണീരിന്റെ ശക്തിയാവാം...}

ഒരു ആയ വന്ന് എല്ലവരുടെയും കുഞ്ഞിക്കയ്യില്‍ ഒരോ മിഠായി വെച്ച് തന്നപ്പോള്‍, സന്തോഷക്കണ്ണീര്‍ ഒപ്പിയത് ഇന്നലെ കഴിഞ്ഞ പോലെ ഞാന്‍ ഓര്‍ക്കുന്നു!

മിഠായി കിട്ടിയ സന്തോഷത്തില്‍ മതി മറന്ന് ഇരിക്കുമ്പോളാണ് സ്കൂളില്‍ മണി മുഴങ്ങിയത്...
എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല,പക്ഷേ കുട്ടികള്‍ എല്ലാവരും പുറത്തേക്ക് നീങ്ങുന്നത് കണ്ടപ്പോഴാണ്,സ്കൂളിള്‍ വരാന്തയില്‍ എന്നേയും കാത്ത് നില്‍ക്കുന്ന അമ്മയെ കണ്ടത്,

ആദ്യം ഒന്ന് സംശയിച്ചു, ചിരിക്കണോ,വേണ്ടയോ?എന്നെ ഒറ്റക്ക് ആക്കി പോയില്ലേ എന്ന ഭാവത്തില്‍ അമ്മയെ ഒന്ന് നോക്കി,ഒന്ന് മുഖം വീര്‍പ്പിച്ചു!

എന്നായും എന്‍റെ മാത്രം അമ്മയല്ലെ,എനിക്ക് പിണങ്ങാന്‍ പറ്റുമോ?

അന്നതെ ക്ലാസ്സും കഴിഞ്ഞ് ഞാന്‍ പോകാന്‍ തുടങ്ങി,

അപ്പോഴും സ്കൂളിന്റെ ഭിത്തിക്കരുകില്‍ നിന്ന് എന്നെ നോക്കുന്ന എന്റെ കൂട്ടുകാരിയെ എനിക്ക് കാണാമായിരുന്നു...“നാളെ കാണാം എന്ന ഭാവത്തോടെ”!!!(അവളുടെ അമ്മ വന്നില്ലാ എന്ന് തോന്നുന്നു)

പുഞ്ജപാടത്തിന്റെ നടുവിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍,എന്‍റെ അച്ഛനോട് സ്കൂള്‍ വിശേഷങ്ങള്‍ പറയാന്‍ വീര്‍പ്പ്മുട്ടുകായായിരുന്നു.... ഇനി എത്ര ദൂരം നടന്നാലാണ് വീട്ടില്‍ എത്തുക എന്നറിയാതെ,എന്റെ അമ്മയുടെ കൈയും പിടിച്ച്!

"അങ്ങനെ ആദ്യ സ്കൂള്‍ ദിവസ്സം,ഇന്നും മായാതെ നില്‍ക്കുന്നു"

Monday, August 4, 2008

സ്നേഹം ...

ജീവിതം മനോഹരമാണ്, അത് ജീവിക്കുന്നവറ്ക്ക്. ജീവിതത്തെ ജീവനുള്ളതാക്കുന്നത് ജീവിക്കുന്നവരാണ്. സ്നേഹം പങ്കുവയ്ക്കാനുള്ളതാണ്
മനസ്സില് കൂട്ടി വയ്ക്കുവാനുള്ളതല്ല. സ്നേഹം ഹൃദയത്തില് നിന്ന് വരണം.എങ്കിലേ സ്നേഹത്തിലെ പവിത്രത ഉളവാകൂ. ഓരുവനെ സ്നേഹിക്കണമെങ്കില്, ആ വ്യക്തിയെ നാം മനസ്സിലാക്കണം. മനസ്സിലാക്കണമെങ്കില് ആ വ്യക്തിയെ നാം വിശ്വസിക്കണം. വിശ്വസിക്കണമെങ്കില് ആ വ്യക്തിയെ നാം അറിയണം. അറിയണമെങ്കില് ആ വ്യക്തിയെ നാം പഠിക്കണം. പഠിക്കണമെങ്കില് നാം ശ്രമിക്കണം. ഇത്രയും ശ്രദ്ധിച്ചാല് ജീവിതത്തില് എന്നും വസന്തമായിരിക്കും. നല്ല സുഹൃത്തുക്കളേയും വ്യക്തിത്വങ്ങളേയും നമുക്ക് ലഭിക്കും. ..... ഉപരിയായി ശ്രേഷ്ടമായ, മാതൃകാപരമായ ഓരു കുടുംബ ജീവിതം നയിക്കുവാന് നമുക്ക് സാധിക്കും.
നന്മകള് മാത്രം ആശംസിച്ചുകൊണ്ട്ഞാന്‍ നിങ്ങളുടെ കൂട്ട്‌ കാരന്‍ .. എന്നും സ്നേഹിക്കുന്നവരുടെ കൂടെ മാത്രം നില്‍ക്കുന്ന നല്ല ഒരു കൂടുകാരന്‍ ...........

നമ്മുടെ രണ്ട് കണ്ണുകള്‍ ... അവ ഒരുമിച്ച് ഈ ലോകത്തെ കാണുന്നു ... ഒരുമിച്ചു ചലിച്ചു കൊണ്ടേയിരിക്കുന്നു ..... ഒരുമിച്ചു കലഹിക്കുന്നു .... ഒരുമിച്ചു കരയുന്നു ...... ഒരു പക്ഷെ ഒരുമിച്ചു സ്വപ്നം കാണുന്നു ..... എങ്കിലും അവ ഒരിക്കലും തമ്മില്‍ തമ്മില്‍ കാണുന്നതേയില്ല ........

അത് പോലയാണ് ഓര്‍‌ക്കുട്ടിലെ ചില നല്ല സുഹൃത്തുക്കളും ... നമ്മള്‍ ഒരുമിച്ച് ചിരിക്കുന്നു ഒരുമിച്ച് ചിന്തിക്കുന്നു .... ഒരു പാടു വിശേഷങ്ങള്‍ പങ്കു വെക്കുന്നു ...... എങ്കിലും പരസ്പരം ഒരിക്കലും നേരില്‍ കാണാത്തവര്‍ ...........

എങ്കിലും എനിക്കറിയാം ... " കണ്ടതു മനോഹരം ... കാണാത്തതു അതി മനോഹരം "... എന്നു പറഞ്ഞപോലെ നേരിട്ടു കാണാത്ത കൂട്ടുകാരായിരിക്കും ചിലപ്പോള്‍ ആത്മാവു കൊണ്ടു കൂടുതല്‍ സുന്ദരം ... അതിനാലാവണം നിങ്ങളുടെ സൗഹൃദം ഞാനേറെ ഇഷ്ടപ്പെടുന്നത് ........

വിശ്വസിക്കാം നിങ്ങള്‍ക്കെന്നെ ഒരു നല്ല സുഹൃത്തായി ഒരു സഹോദരനായി ....
നിങ്ങളുടെ എല്ലാം സ്വന്തം ..പ്രസാദ് . എസ്

Sunday, July 13, 2008

അറിയുമോ തൊട്ടാവാടിയായ എന്നെ.

.....അറിയുമോ തൊട്ടാവാടിയായ എന്നെ...............മഹാമരങ്ങള്‍ കൈകള്‍ നിവര്‍ത്തി സൂര്യപ്രകാശം മുഴുവന്‍ ഇലക്കുന്വിളില്‍ വാരി എടുക്കുന്വോ ഒന്നിനുമാവാതെ ഒരു കാറ്റുവീശിയാപ്പോലും മിഴി കൂന്വുന്ന എന്നെ ആരറിയാന്‍!!!എങ്കിലും ഒരു രഹസ്യം ഉണ്ടെ....എല്ലാ ദിവസ്സവും ഒരു തൊട്ടാവാടിയുടെ അടുത്തു ചെന്ന് അതിനോട് ചുമ്മാ വര്‍ത്തമാനം പറയു, സുഖാണോ തൊട്ടാവാടി, നിന്നെ ഞാന്‍ ഒന്ന് തൊട്ടോട്ടെ, എന്നൊക്കെ, അതിനെ പാട്ടുപാടി കേള്‍പ്പിക്കു അങ്ങനെ കുറച്ചു ദിവസ്സം കഴിയുന്വോ ആ തൊട്ടാവാടി നിങ്ങളുടെ സാമിപ്യം ഇഷ്ട്ടപ്പെടും. അവള്‍ നിങ്ങളെ കാണുന്വോള്‍ നാണിച്ചു മിഴി പൂട്ടില്ലാ.......ഇതു തന്നെ അല്ലെ ചെങ്ങാത്തത്തിന്റെയും രസതന്ത്രം.

Monday, March 17, 2008

സൌഹൃദം..ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനുംപകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും.നമ്മുടെ സുഖ-ദുഖങ്ങളില്‍ പങ്കാളിയാവുന്നഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവുംജീവിതത്തില്‍ ഒരു കുളിര്‍മഴയുടെ ആസ്വാദ്യത നല്‍കും.സൌഹൃദത്തിന്റെ തണല്‍മരങ്ങളില്‍ഇനിയുമൊട്ടേറെ ഇലകള്‍തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ................സ്നേഹാശംസകളോടെ........................