Sunday, October 12, 2008

ഒരു സ്ക്രാപ്പും അയക്കാതെ നീ പോയില്ലേ

പലവട്ടം കാത്തു നിന്നു ഞാന്‍ ഓര്‍ക്കുട്ടിന്‍ പടിവാതിക്കല്‍
ഒരു സ്ക്രാപ്പും അയക്കാതെ നീ പോയില്ലേ

നിന്റെ ഒരു സ്ക്രാപ്പ് കിട്ടാന്‍ കൊതിച്ചതാണീ നെഞ്ചം
എംപ്റ്റിയായൊരു സ്ക്രാപ്പ്ബുക്ക് തന്നില്ലെ
പൊന്‍പ്രഭാതം വിടരും നേരം കുളിച്ചു റെഡിയായ് വന്നു
കൊതിച്ച സ്ക്രാപ്പുകള്‍ ഒന്നും വന്നില്ലാ
ഇളിഭ്യനായി വിഷണ്ണനായി വികാന്തനായ് ഞാന്‍ നിന്നു

കമോണ്‍ ബേബീ കമോണ്‍ സ്ക്രാപ് റ്റു മീ

അയക്കില്ല അയക്കില്ല നീ

നിരാശന്മാരുടെ ലോകത്തില്‍ ഒരു പ്രധാനിയായ് നിന്നു
പരീക്ഷയില്‍ ഞാന്‍ തുന്നം പാടീല്ലേ
തുന്നം ആ തുന്നം

ബ്രോഡ്ബാന്‍ഡ് തന്നൊരു ബില്ലിന്‍ മുന്‍പില്‍ പകച്ചു പോയി നിന്നു
മാതാപിതാക്കള്‍ ഗുണ്ടകളായില്ലേ
ഗുണ്ട ആ ഗുണ്ട
ഇളിഭ്യനായി വിഷണ്ണനായി വികാന്തനായ് ഞാന്‍ നിന്നു
പലവട്ടം കാത്തു നിന്നു ഞാന്‍ ഓര്‍ക്കുട്ടിന്‍ പടിവാതിക്കല്‍
ഒരു സ്ക്രാപ്പും അയക്കാതെ നീ പോയില്ലേ

3 comments:

siva // ശിവ said...

പാവം ബ്രോഡ്‌ബാന്‍ഡ്...ഇനി എന്താ ചെയ്യുക...

ഗോപക്‌ യു ആര്‍ said...

പടനിലത്തിന്റെ പിന്കൊഡ് ഒന്നു പറയാമൊ സുഹ്രുത്തെ?

ഭൂമിപുത്രി said...

പാരഡി കൊള്ളാല്ലൊ.