Saturday, November 1, 2008

നീ ഇന്നെവിടെയാണ്...?

പ്രണയം പനിനീര്‍പ്പൂവ് വളരുംപോലെ ആണ്
വേര്‍പാട് ഹ്യദയം പറിച്ചെടുക്കുന്നതുപോലെയും...
അതിന്‍റെ വേദന അനുഭവിച്ചവര്‍ വായിക്കണം ഇത്....


നാലാം ക്ലാസ്സിലെ പുള്ളിപ്പാവാടക്കാരിയുടെ
പുസ്തകത്തില്‍ ഇലഛിന്നം വരച്ച്,
കൂട്ടമണിമുഴങ്ങുമ്പൊള്‍ ഇടുങ്ങിയ ഗെറ്റില്‍
തിക്കിയും തിരക്കിയും ചേര്‍ന്ന്
വരമ്പുമൂടിയ പാടത്തെ ചെളിവെള്ളം തെറിപ്പിച്ച്...,

ഞാനാദ്യമായി പ്രണയച്ച
അരിമുല്ലപ്പൂവിന്റ്റെ മണമുള്ള
നീ ഇന്നെവിടെയാണ്...?

എട്ടാം ക്ലാസ്സിലെ പാട്ഠ് പുസ്തകത്തില്‍
ഹ്രദയം തുറന്നതിനാണ് നീ ടീച്ചറൊട് പാറഞഞത്..
പിന്നെ,നീ എത്ര തവണ ഹ്രദയം തുറന്നു...

കാല്പ്പന്തുകളിയിലെന്റെറ്റ് കായ്യൊടിഞ്ഞപ്പൊള്‍
ആള്‍ക്കൂട്ടത്തില്‍ നീ തലകറങ്ങിവീണതൊര്‍ക്കുന്നൊ..?
നിലം നോവാതെ കുണുങ്ങിനടക്കുന്ന
നീ ഇപ്പൊഴെവിടെയാണ്..?

അര്‍ദ്ധരാത്രികളില്‍ നിന്‍റ്റെ മിസ്കാളും കാത്ത്
ഉറക്കം നടിച്ച് ഞാനെത്ര കിടന്നതാണ്...
ചിരിച്ചും,കുറുമ്മ്പിയും ഏറെക്കരഞ്ഞും
ഞമ്മെളെത്ര ഫോണ്‍ ബില്ലടപ്പിച്ചു...
പകലുകളില്‍ നമുക്കിരട്ടമുഖമായിരുന്നു..

ബോണ്‍ടിങ്ങും,കോമ്മണ്‍ അയണ്‍ ഇഫക്റ്റും
അരങ്ങുതകര്‍ക്കുമ്പോള്‍
കവിള്‍ ബെഞ്ചില്‍ ചേര്‍ത്ത്
നീ എന്നെത്തന്നെ നോക്കിക്കിടക്കുന്നുണ്ടായിരുന്നു..

പ്രണയര്‍ദ്രമയ എന്റെറ നെഞ്ചിലേക്ക്
കൂര്‍ത്ത മുള്ളുകള്‍ തറച്ച്
ഒന്നുതിരിഞ്ഞുപോലും നോക്കാതെ പടിയകന്ന
നീ ഇന്നെവിടെയാണ്...?