Thursday, April 2, 2009

പ്രണയം മനോഹരമാക്കാന്‍ ചില ചെപ്പടി വിദ്യകള്‍

പ്രണയം, അല്ലെങ്കില്‍ വിവാഹബന്ധം തകര്‍ന്നതില്‍
നിങ്ങള്‍ അതീവ ദുഖവും വിഷാദവും അനുഭവിക്കുന്നയാളാണോ.
എങ്കില്‍ നിങ്ങള്‍ക്കും ഇതില്‍ പന്കെടുക്കാം

ആര്‍ക്കു വേണമെന്കിലും ആര്‍ക്കും പറഞ്ഞു കൊടുക്കാം ..
ഞാന്‍ പറയില്ല ...ഞാന്‍ വെറുതെ അതും ഇതും എഴുതി
പ്രണയം തകര്‍ക്കാന്‍ ശ്രമിക്കില്ല ...

പ്രതിസന്ധിയില്‍ കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ സ്നേഹിതര്‍.
പ്രണയം മധുരതരമെങ്കിലും പ്രണയിക്കുക ശ്രമകരമായ കാര്യമാണ്.
പറ്റിയ ആള്‍, സാഹചര്യം, പ്രിയപ്പെട്ടവയുടെ ത്യജിക്കല്‍ അങ്ങനെ
പലതും അതില്‍ ഉണ്ടാകും.

പ്രണയിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് വരെ പ്രണയിക്കുന്നയാള്‍ക്കും
ഇടയില്‍ എന്ത് പ്രത്യേകതകളാണ് നില്‍ക്കുന്നതെന്ന് സ്വയം തിരിച്ചറിയുക.
നമ്മള്‍ ഇഷ്ടപ്പെടുന്നതിനേക്കാള്‍ നമ്മളെ ഇഷ്ടപ്പെടൂന്നവരെ
പ്രണയിക്കുകയാണ് ഉത്തമം.

നിങ്ങളില്‍ താല്പര്യമുള്ള അനേകരില്‍ യഥാര്‍ത്ഥത്തില്‍
നിങ്ങളെ ആവശ്യമുള്ളവരുടെ മാനദണ്ഡം തീര്‍ച്ചയായും
ഏകദേശം ഇതിന് അനുസൃതമായി രൂപപ്പെടുത്താം.

1. എത്ര അകലത്ത് ആയാല്‍ പോലും ഏത് മാര്‍ഗ്ഗത്തിലൂടെയും
നിങ്ങളുമായി ബന്ധം നിലനിര്‍ത്തുന്നതില്‍ അവര്‍ സന്തോഷം കണ്ടെത്തും.

2. നിങ്ങള്‍ക്ക് താല്പര്യമില്ലെങ്കില്‍ പോലും അയാളുടെ
വികാരങ്ങള്‍ നിങ്ങളുമായി പങ്ക് വയ്ക്കാന്‍ ഇഷ്ടപ്പെടുന്നയാളാകും
നിങ്ങളിലെ യഥാര്‍ത്ഥ തല്പരര്‍.

3. നിങ്ങള്‍ക്ക് സന്തോഷം നല്‍കി അയാള്‍ നിങ്ങളെ എത്ര
ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കി തരാന്‍ കൂടുതല്‍ സമയം വിനിയോഗിക്കും.

4. നിങ്ങള്‍ വാലു പോലെ പിറകേ നടക്കുന്നതും നിങ്ങളുടെ പിന്നാലെ
നടക്കുന്നതും അയാള്‍ക്ക് നല്‍കുന്ന ആനന്ദം വളരെ വലുതായിരിക്കും.

5. നിങ്ങളുടെ താല്പര്യങ്ങള്‍ക്ക് നിങ്ങള്‍ അറിയാതെ തന്നെ പരിഗണന നല്‍കും.
നിങ്ങളുടെ ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് അതിന് അനുസൃതമായി പെരുമാറും.

ഇനി നിങ്ങള്‍ക്ക് കടുത്ത പ്രണയമുണ്ടെങ്കില്‍ തന്നെ ഈ ലക്ഷണം
കാട്ടുന്ന ആള്‍ക്കാരെ പ്രണയിക്കുന്നത് കഴിയുന്നെങ്കില്‍ ഒഴിവാക്കുക.
അവസാന നിമിഷത്തെ നിരാശ മറികടക്കാന്‍ ഇത് തുണയാകും.

1. നിങ്ങളുമായി ഇടപഴകുന്നതിനു സമയം കണ്ടെത്തുമെങ്കിലും
അതിനായി വീണ്ടും വീണ്ടും താല്പര്യം കാട്ടില്ല.

2. പിന്നീട് വിളിക്കാമെന്ന് പറയുമെങ്കിലും വാക്ക് പാലിക്കാനിടയില്ല.

3. നിങ്ങളുമായി വികാരങ്ങള്‍ പങ്കു വയ്ക്കുന്നതിനോ പിന്നാലെ
നടക്കുന്നതിനോ ഒട്ടും തന്നെ താല്പര്യമുണ്ടാകില്ല.

4. നിങ്ങളെ കുറിച്ച് അയാള്‍ ഒരു ധാരണയും ഉണ്ടാകില്ല.
അയാളിലെ ധാരണകള്‍ക്ക് അനുസരിച്ചായിരിക്കും നിങ്ങളോടുള്ള പെരുമാറ്റവും.

5. നിങ്ങളെ തൃപ്തിപ്പെടുത്തുന്നതിനോ നിങ്ങളില്‍ താല്പര്യം ജനിപ്പിക്കുന്നതിനോ
അയാള്‍ കൂടുതല്‍ മിനക്കെടാറില്ല. അയാളുടെ ജോലികള്‍
നിങ്ങളെ ഏല്‍പ്പിച്ച് വെറുതെ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടും.

പ്രണയം എന്നത് കേവലം ഒരു സുഹൃദ് ബന്ധമല്ലെന്നും അതിന് വൈകാരിക ആഴവും പരപ്പും കൂടുതലാണെന്നും പറയുന്നതിന് എന്ത് അടിസ്ഥാനമാണ് ഉള്ളത്

പ്രണയം അനശ്വരമാണെന്നും മാംസനിബദ്ധമല്ലെന്നുമൊക്കെ
കവി മനസ്സ് ആവര്‍ത്തിക്കുമെങ്കിലും യാഥാര്‍ത്ഥ്യത്തിന്‍റെ വഞ്ചി
കാതങ്ങള്‍ അകലെയാണോ?

വ്യക്തി നേട്ടങ്ങളുമായി പ്രണയത്തിന് ഏറെ ബന്ധമുണ്ടെന്നാണ് കാണാനാവുന്നത്.
പലപ്പോഴും വിവാഹ പൂര്‍വ പ്രണയത്തിന്‍റെ അവസാനവും ഇത്തരം
നേട്ടങ്ങളാണെന്നത് ആശ്ചര്യമായി തോന്നാം.


അരികില്‍... നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍....
ഒരു മാത്ര വെറുതെ നിനച്ചുപോയി...

പ്രണയം ഇങ്ങനെയാണ്? അകലും തോറും വീണ്ടും അടുക്കാന്‍ തോന്നും.
അടുത്തൊന്ന് മുട്ടിയുരുമ്മി ഇരിക്കാന്‍ തോന്നും.
അല്പം മുമ്പ് കണ്ട് പിരിഞ്ഞാലും വീണ്ടും കാണാന്‍ തോന്നും.
അറിയാതെ ഇണയുടെ മുഖത്ത് നോക്കിയിരിക്കാന്‍..
ആ കൈകളില്‍ ഒന്നു തലോടാന്‍ വെറുതെ കൊതിക്കും.
ഇത് പഴയ കാലത്തെ പ്രണയം. എന്നാല്‍ ഇന്നോ?
ഈ വിചാരങ്ങളിലെ ആത്മാര്‍ത്ഥതയും ആയുസും വെറും പഞ്ചാര വാക്കുകളില്‍ തന്നെ അവസാനിക്കുന്നു.

പുസ്തകത്താളിനുള്ളില്‍ ഒളിപ്പിച്ചുവെച്ച മയില്‍‌പ്പീലികളില്‍
ഹൃദയം കൈമാറിയവര്‍ ഇന്ന് നെഞ്ചോട് ചേര്‍ക്കുന്നത്
മൊബൈല്‍ ഫോണുകളാണ്. ഹൃദയങ്ങള്‍ തമ്മിലുള്ള അകലം
കുറയ്ക്കാനിടുന്ന കൃത്രിമപ്പാലമാണ് മൊബൈലെന്ന് ചിലര്‍ പറയും.
ഒരിക്കലും തമ്മില്‍ കാ‍ണാതെ മൊബൈലിലൂടെത്തന്നെ ഇഷ്ടം കൈമാറിയവര്‍
എത്രയോ ഉണ്ട്.

പരസ്പരമുള്ള അകലം കുറയ്ക്കാന്‍ കഴിയുമെന്ന മൊബൈല്‍ ഫോണിന്‍റെ സവിശേഷത തന്നെയാണ് പ്രണയിതാക്കള്‍ക്കിടയില്‍ അതിനെ പ്രിയങ്കരമാക്കുന്നതും. എപ്പോഴും അരികിലുണ്ടെന്നൊരു തോന്നല്‍...മിസ്കോളിലൂടെ, ഞാനിപ്പോഴും നിന്നെ ഓര്‍ക്കുന്നുവെന്ന ബോധ്യപ്പെടുത്തല്‍...പിന്നെ, ഉറക്കം വരാതെ കിടക്കുന്ന രാവുകളില്‍ ഇന്‍ബോക്സിലെ സന്ദേശങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ ലഭിക്കുന്ന സുഖം