Friday, September 12, 2008

അലിഞ്ഞു പോയ എന്റെ മഞ്ഞു തുള്ളി യുടെ ഓര്മക്കായ്............


പ്രണയമായിരുന്നെനിക്ക്....
പറയാതെ....,
ഒരിക്കലും പറയാതെവെച്ച
ഒരു ചുവന്ന മറുക്,
ഒരുനാള്...
ഒരു പകലായ് പരിണമിക്കുംവരെ,
പ്രണയമായിരുന്നെനിക്കവളോട്...
അനിര്വ്വചനീയ പ്രണയം....!!

നീ എഴുതിയതു എന്റെ ഹ്രുദയത്തിനു മുകളിലായിരുന്നു....
ചിതറി വീണ വളപ്പൊട്ടു പോലെ...
ആരാലും പെറുക്കി വെയ്ക്കപെടാതെ അതു ഞാന്‍ കാത്തു വെച്ചു...
ഇനി ഒരിക്കല്‍ നീ അതു മായ്ക്കാന്‍ ശ്രമിചാലും ...
ഹ്രുദയത്തിനു മുകളില്‍ വീണ ദൈവത്തിന്റെ കയ്യൊപ്പു പോലെ...
അതു മായാതെ അങ്ങിനെ അങ്ങിനെ...
ജന്മന്തരങ്ങള്‍കപ്പുറം ആ പ്രണയത്തിന്‍ സുഗദ്ധം ഞാനറിയും
ഞ്ഞാന്‍ ആ പ്രണയം തിരിച്ചറിയും....
എന്റെ കണ്ണുകളില്‍ തുളുമ്പി നില്‍കുന്ന നീര്‍തതുള്ളികള്‍ക്ക്
പറയാനാകാത്ത ഒരായിരം സത്യങ്ങളുമായി
ഉത്ിര്‍ന്നു വീണിതാ ഭൂമിതന്‍ ‍മാറുപിളര്‍ക്കാനായി...
ഒരു ജന്മം കൂടി ഇനി വേണ്ട.......
നിലയ്കാതെ ഒഴുകുന്ന സമയത്തിെന
എതിര്‍ത്തു ഞ്ഞാന്‍ എന്‍ ജീവന്‍ നിനക്കായ്‌
ബലി നല്‍കുന്നു....

എന്‍ പകല്‍ സ്വപ്നങ്ങളില്‍
നിറഞ്ഞ സൂര്യരശ്മികള്‍
ദൂരേകാത്രയായി ഞാ‍ന്‍ അറിയാതെ
കാഞ്ചന ചെപ്പിലെ ഒരു നുള്ള് കുങ്കുമം
വാരിയെറിഞ്ഞവള്‍ പോയി
എന്നെ തനിച്ചാക്കി പോയി
സ്വപ്നങ്ങളാല്‍ നീ നിറചൊരെന്‍ ജീവിതം
നീ ഇല്ലാതെ....
നിന്‍ സ്നേഹമറിയാതെ
കാണാകയങ്ങളില്‍ കൈവിട്ടു പോയി ഞാന്‍
രക്ഷയ്കായി നിന്‍ കരങ്ങള്‍ കണ്ടു ആശ്വസിച്ചു
എന്‍ ജീവിത സായാന്നതില്‍
നിന്‍ സ്നേഹം അസ്തമികാതെ
എന്‍ കരങ്ങളെ നീ പിടിച്ചുയര്‍ത്തി
വിലക്കുകളും ചങ്ങലകളും പൊട്ടിച്ചു ഞാന്‍
നിന്‍ അരികിലെത്താന്‍
നിന്‍ മാറിടത്തില്‍ തല ചായ്ച്ചു ഞാന്‍
എന്‍ ജീവിത നൌക തുഴഞ്ഞു
ഹൃദയത്തിന്‍ ആഴങ്ങളിലേക്ക് .....
ആഴങ്ങളിലേക്ക് ......

രാത്രികളില്
നിലാവു വിഴുങ്ങി തീര്‍ക്കുന്ന കാര്‍മേഘങ്ങള്‍;
നനഞ്ഞ പ്രഭാതങള്‍;
വരണ്‍ട സായഹ്നങള്‍
ഇവ മാത്രമാണു
ഇന്നെന്‍റ്റെ ജീവന്‍ പകുത്തു എടുക്കുന്നതു................
എനിക്കും നിനക്കുമിടയില്‍
അനന്തമായ അകലം.......................................

കാലം മറക്കാത്ത അക്ഷരങ്ങളില്‍ മനസ്സില്‍ കാത്തു വച്ച ഒരു പേരുണ്ടായിരുന്നു.....

അതു നീന്റേതായിരുന്നു...

ആയിരം രാത്രികളില്‍ മനസ്സില്‍ നീ ഒരു സ്വപ്നമായിരുന്നു....

.........................................
.........................................
........................................"

നിന്നോട്‌ പറയാന്‍ കഴിയാത്തത്‌ ഞാന്‍ ഹൃദയക്ഷരങ്ങളാക്കുന്നു....

ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു ....

നിന്നെ സ്നേഹിയ്ക്കുമ്പോള്‍.....ഞാന്‍ എന്നെത്തന്നെ മറക്കുന്നു .

ഉപാധികളില്ലാത്തതാണു എന്റെ സ്നേഹം....
നിനക്കായ്‌ ഞാന്‍ യുഗങ്ങളോളം കാത്തിരിക്കാം ....
ആ കാത്തിരുപ്പാണ്‌ എന്റെ ജീവിതം...

ഓര്‍മ്മകള്‍,
ഒരു കൊഴിഞ്ഞ ഇലയില്‍ നിന്നു
പിറക്കുന്നു.
നനഞ്ഞ കണ്‍പീലിയുടെ
ഏകാന്തതയില്‍ നിന്നും,
വിരല്‍തുമ്പില്‍ പിടയുന്ന-
സ്പര്‍ശത്തില്‍ നിന്നും,
വാക്കിലുറയുന്ന-
മൗനത്തില്‍ നിന്നും,
ഓര്‍മ്മകള്‍....
ഉടഞ്ഞ കണ്ണാടിക്കാഴ്ച പോലെ...

ഒരിക്കല്‍ പോലും വേദനിപ്പിച്ചുവോ,
എന്‍ സഖി നിന്നെ ഞാന്‍.
ഒരിക്കല്‍ പോലും കരയിപ്പിച്ചുവോ,
എന്‍ സഖി നിന്നെ ഞാന്‍.
ഒരിക്കല്‍ പോലും ദു;ഖിപ്പിച്ചുവോ,
എന്‍ സഖി നിന്നെ ഞാന്‍.
എപ്പോഴുമിപ്പോഴും സ്നേഹം,
മാത്രം നല്‍കി ഞാന്‍....

എന്റെ കണ്ണുനീര് പൂവിന്.....................!
മിഴിയില് നിന്നടര്ന്ന ചുടു കണ്ണുനീര് പോലെ
ചെറുക്കാറ്റില് യെങ്ങു നിന്നൊ പാറി യെങ്ങൊപൊയ
അപ്പുപ്പന്താടിയായ്,
എന്റെ ഹൃദയതില് ആശ്വാസതിന് തണുപ്പേകി
അലിഞ്ഞു പോയ എന്റെ മഞ്ഞു തുള്ളി യുടെ ഓര്മക്കായ്............

1 comments:

siva // ശിവ said...

ഈ വരികളിലെ പ്രണയവും നൊമ്പരവും ഞാന്‍ മനസ്സിലാക്കുന്നു.

പ്രസാദിനും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

സസ്നേഹം,

ശിവ