കുട്ടികള്‍ക്കു മൊബൈല്‍ വേണോ? പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വഴി ഉണ്ടാവുന്ന ദോഷങ്ങള്‍, അതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍, അതു നിരോധിക്കേണ്ടതിന്റെ ആവശ്യകത എന്നിങ്ങനെ ദിവസേന ഒരോരോ വാഗ്വാദങ്ങള്‍! ഞാനും ഒന്നു ചിന്തിച്ചു. ഇന്നത്തെ കാലത്തെക്കുറിച്ചും, കാലത്തിനനുസരിച്ചു മാറേണ്ടതിനെക്കുറിച്ചും, കൌമാരത്തിലെ ചിന്തകളും മാതപിതാക്കളുടെ ചിന്തകളും, പിന്നെ എല്ലാത്തിലും ഉപരിയായി, നിഷ്പക്ഷമായി, പ്രായോഗികതയെ കണക്കിലെടുത്തുകൊണ്ട് ഒരു വിശകലനം.
പലരുടെയും വാദം പണ്ടത്തെ കാലത്ത് അനാശ്യാസപ്രവര്‍ത്തികള്‍ കുറവായിരുന്നു എന്നാണ്. ഇന്ന് സ്വവര്‍ഗ്ഗരതിക്കാര്‍, കുട്ടികളെ പീഡിപ്പിക്കുന്നവര്‍, മക്കളെ പീഡിപ്പിക്കുന്നവര്‍, പരസ്ത്രീഗമനം ഇതൊക്കെ വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. എന്നാല്‍ ജനസംഖ്യയില്‍ വന്ന വര്‍ദ്ധനവും, വിവരങ്ങള്‍ ജനങ്ങളിലേക്കെത്തുന്നതില്‍ വന്ന വേഗവും, വിവിധ ടെക്നോളജികള്‍ മൂലം ഇത്തരം വാര്‍ത്തകള്‍ കൂടുതല്‍ പരക്കുന്നതും അല്ലാതെ വലിയ മാറ്റം ഉണ്ടോ എന്നു സംശയമാണ്. നൂറ്റാണ്ടുകള്‍ മുമ്പെഴുതിയ പുരാണങ്ങളിലും മതഗ്രന്ധങ്ങളിലും എന്തിനേറെ ഗ്രീക്ക് മിത്തുകളിലും എല്ലാ പുരാണ സംസ്കാരങ്ങളിലും ഇങ്ങനെയുള്ള പല സംഭവങ്ങളും കാണാന്‍ കഴിയും. 15 വര്‍ഷം മുമ്പ് മെക്സിക്കോയില്‍ ഒരു അച്ഛന്‍ 20 വര്‍ഷം സ്വന്തം മകളെ പീഡിപ്പിച്ചതായി കണ്ടുപിടിച്ചാന്‍ ആ വാര്‍ത്ത ഈ കൊച്ചു കേരളത്തില്‍ എത്തില്ലായിരുന്നു, ചിലപ്പോള്‍ മെക്സിക്കോയുടെ പുറത്തു പോലും. ഇന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അതു ലോകം മുഴുവന്‍ പരക്കുന്നു. അതല്ലാതെ മനിഷ്യന്റെ ചെയ്തികളില്‍, അവന്റെ വൈകൃതങ്ങളില്‍, ടെക്നോളജികൊണ്ടുണ്ടായ ചില മാറ്റങ്ങള്‍ അല്ലാതെ വലിയ മാറ്റങ്ങള്‍ ഉണ്ടോ? കൊച്ചുപുസ്തകത്തിനു പകരം ബ്ലൂഫിലിമും, നാട്ടിലെ സുന്ദരികളായവരെ പറ്റി സങ്കല്പ കഥകള്‍ക്കു പകരം അവരറിയാതെയുള്ള അവരുടെ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളും അല്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും, വൈബ്രേറ്ററും കുറച്ചു സെക്സ്വല്‍ ഉപകരണങ്ങളും വന്നതല്ലാതെ എന്തു മാറ്റമാണ് സമൂഹത്തില്‍ വന്നിരിക്കുന്നത്?
മൊബൈലിനെ എതിര്‍ക്കുന്നവര്‍ എല്ലാവരും തന്നെ മാതപിതാക്കള്‍ അല്ലെങ്കില്‍ പക്വതയോടുകൂടി ചിന്തിക്കുന്നവര്‍ ആണ്. പക്ഷെ അവര്‍ എന്തു കൊണ്ട് കുട്ടികളുടെ മനസിനെക്കുറിച്ച് അല്ലെങ്കില്‍ അവരുടെ ചിന്തകളെ കണക്കിലെടുക്കുന്നില്ല എന്ന് മനസിലാകുന്നില്ല. നമ്മളുടെ ചെറുപ്പത്തിലേക്ക് അല്ലെങ്കില്‍ കൌമാരത്തിലേക്ക് ഒന്നു പുറകോട്ട് പോയി നോക്കൂ.
പ്രായപൂര്‍ത്തിയായ ഏതൊരു ആണ്‍കുട്ടിയും പെണ്ണിനെക്കുറിച്ചുള്ള വിവരങ്ങളില്‍ അതീവ തല്പരന്‍ ആയിരിക്കും. ഒരു പെണ്‍കുട്ടിയുടെ ശരീരത്തിലെ പ്രധാന ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ താല്പര്യമില്ലാത്ത ഏത് ആണ്‍കുട്ടിയാണുള്ളത്? പേടികൊണ്ട് ചിലര്‍ മര്യാദക്കിരിക്കുന്നതല്ലാതെ താല്പര്യമില്ലാത്തവര്‍ (ഹോമോസെക്സ്വത്സിനെ ഒഴിവാക്കുന്നു) വളരെ കുറവായിരിക്കും. അപ്പോള്‍ കൌമാരപ്രായക്കാരില്‍ ജിജ്ഞാസയും സെക്സിനോടുള്ള അമിത ആവേശവും ഉണ്ടാവും. കല്യാണം കഴിച്ച് അല്ലെങ്കില്‍ സെക്സില്‍ എല്ലാം ആസ്വദിച്ചു കഴിയുമ്പോള്‍ വെറുതെ ഒന്നു തൊടുന്നതിന്റെ സുഖം അല്ലെങ്കില്‍ അതിനുള്ള ആഗ്രഹം, ഒരു പെണ്ണിന്റെ നഗ്നതയുടെ ചെറിയ ഒരംശം കാണുന്നതിനായുള്ള താല്പര്യം ഇതൊക്കെ ഒഴിവായിപ്പോകുമ്പോള്‍ കൌമാരക്കാരായ നമ്മുടെ മക്കളിലും സഹോദരങ്ങളിലും ഇതിനുള്ള താല്പര്യം നമ്മള്‍ കാണാതിരിക്കരുത്. നമ്മള്‍ തന്നെ നമ്മുടെ അന്നത്തെ വികാരവിചാരങ്ങളിലേക്ക് സത്യസന്ധമായി ഒന്ന് ആത്മ പരിശോധന നടത്തണം. എത്രയോ ഫാന്റസികള്‍, എത്രയോ വേണ്ടാത്ത ചിന്തകള്‍ ഉണ്ടായിരുന്നവരായിരുന്നു നമ്മള്‍? നമ്മള്‍ ചെയ്തോ എന്നല്ല, കുറഞ്ഞ പക്ഷം നമ്മുടെ മനസിലെങ്കിലും പലതും ഉണ്ടായിരുന്നു. അവസരം കിട്ടാഞ്ഞതിനാല്‍ പലരും നല്ല മനുഷ്യരായി ഇരുന്നു എന്നു മാത്രം. നാലിലും അഞ്ചിലും ഒക്കെ പഠിക്കുമ്പോള്‍ പോലും വനിതയില്‍ അന്നുണ്ടായിരുന്ന ഏഞ്ചല്‍ ഫോമിന്റെ പാന്റീസിന്റെ പരസ്യത്തില്‍ ആരും കാണാതെ നോക്കി കിടക്കുമ്പോള്‍ ഉണ്ടായിരുന്ന ഒരു സുഖം, വല്യപാവാടയും ബ്ലൊവ്സുമിട്ട് മൊന്തയില്‍ പാലൊഴിച്ചു തന്നിരുന്ന ചേച്ചിയുടെ അമ്മിഞ്ഞയില്‍ നോക്കാനുള്ള മോഹം എന്നിങ്ങനെ ഓര്‍മ്മവെച്ചപ്പോള്‍ തന്നെ സെക്സിന്റെ വിചാരങ്ങളും ചിന്തകളും ഉണ്ടായിരുന്ന ഞാന്‍ ഏകനല്ല എന്ന് എനിക്കറിയാം. എന്നില്‍ നിന്നും വിത്യസ്തരായ സാധാരണക്കാരായ ഒരാളെപോലും ഞാന്‍ കണ്ടിട്ടില്ല.
പെണ്‍കുട്ടികളുടെ ജീവിത രീതികളും ഇന്ന് ഒത്തിരി മാറി. പണ്ടൊക്കെ വീടിന്റെ ഉമ്മറത്തേക്കു പോലും പ്രത്യക്ഷപ്പെടാതിരുന്ന പെണ്‍കുട്ടിള്‍ ഇന്ന് ആണ്‍കുട്ടികളെ പോലെ തന്നെ എല്ലാ കാര്യങ്ങളിലും ഇടപെട്ടു തുടങ്ങി. അടിച്ചമര്‍ത്തപെട്ട് ചുവരുകള്‍ക്കിടയില്‍ കഴിഞ്ഞിരുന്ന അവര്‍ പുറം ലോകം കണ്ടുതുടങ്ങി.പുരുഷന്മാരെക്കാലും എത്രയോ മടങ്ങ് സെക്സ് ആസ്വദിക്കാന്‍ കഴിയുന്ന സ്ത്രീയെ പണ്ടത്തെ സമൂഹം പലരീതിയില്‍ അടിച്ചമര്‍ത്തിയിരുന്നു. എന്തിനേറെ പറയുന്നു സ്ത്രീ സൌന്ദര്യത്തിനു മാറ്റു കൂട്ടുന്നു എന്നു നാം അവകാശപ്പെടുന്ന കമ്മലിനും മൂക്കുത്തിക്കും വരെയുണ്ട് ഇത്തരം അടിച്ചമര്‍ത്തലില്‍ പങ്ക്. എന്തിലും വൈകൃതങ്ങളും പുതുമയും കണ്ടെത്തുന്ന ഇന്നത്തെ തലമുറയില്‍ ചിലര്‍ അതു പുക്കിളിലും ചുണ്ടിലും മറ്റു പലസ്ഥലങ്ങളിലും കുത്തുന്നുണ്ടെങ്കിലും സ്ത്രീയുടെ വികാരങ്ങളെ അടിച്ചമര്‍ത്തുന്നതായി എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. കമ്മലും മൂക്കുത്തിയും ഇപ്പോളും ഉണ്ടെങ്കിലും അവളുടെ ലോകം നന്നായി മാറിയിരിക്കുന്നു ഇന്ന്. ടി വി, ഇന്റര്‍നെറ്റ്, മറ്റു മാധ്യമങ്ങള്‍, വിദ്ധ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും അവള്‍ക്കുണ്ടായ അഭിവൃത്തി അവളുടെ വൈകാരിക തലങ്ങളെയും ബാധിച്ചിരിക്കാം. പണ്ടൊക്കെ കിടക്കയില്‍ പുരുഷന്റെ ചടുലപ്രവര്‍ത്തനങ്ങളില്‍ അവളുടെ വികാരങ്ങളുടെ തുടക്കമെത്തുമ്പോള്‍ തന്നെ തന്റെ പണിയും തീര്‍ത്ത് വിജയ ശ്രീലാളിതനായി പോകുന്ന പുരഷനെ നോക്കി നെടുവീര്‍പ്പെട്ടിരുന്ന സ്ത്രീ ഇന്ന് അവളുടെ വികാരങ്ങളെ കുറിച്ചും ബോധവതിയാണ്. ഋതുമതിയാകുന്നതോടെ അമ്മയാകാനും സെക്സിനും ശാരീരികമായി തയ്യാറാവുന്ന പെണ്‍കുട്ടി ഇന്ന് പണ്ടത്തെപ്പോലെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിയവളല്ല. അവളുടെ ലോകവും വലുതായിരിക്കുന്നു, അവളുടെ വികാരങ്ങളെക്കുറിച്ചു അവളും ബോധവതിയായിരിക്കുന്നു എന്ന് എല്ലാവരും മനസിലാക്കണം. സാഹചര്യങ്ങളും മനോഭാവങ്ങളും മാറിയതിനാല്‍ ഇന്നത്തെ പെണ്‍കുട്ടികളും സെക്സിന്റെ കാര്യത്തില്‍ ഒരു പക്ഷെ മാതാപിതാക്കളുടെ കാഴ്ചപാടില്‍ നിന്നും വിത്യസ്തരായിരിക്കാം. പെണ്‍കുട്ടികളുടെ ചിന്തകളെക്കുറിച്ച് എനിക്കറിയില്ല, എങ്കിലും അമ്മമാരായിരിക്കുന്ന സ്ത്രീകള്‍ ഒന്നു ആത്മപരിശോധന നടത്തി നോക്കൂ അവരുടെ കൌമാരത്തിലെ ചിന്തകളും മറ്റും.
അപ്പോള്‍ മൊത്തത്തില്‍ ചിന്താഗതി മാറി. ജീന്‍സും മൈക്രോ മിഡിയുമൊക്കെ നിഷിദ്ധമായിരുന്ന പഴയകാലത്തെ പെണ്‍കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ തുടങ്ങി. ഒറ്റക്കിരുന്നു സ്വയം ഭോഗം നടത്തിയിരുന്ന ആണ്‍കുട്ടികള്‍ ഇപ്പോള്‍ പെണ്‍കുട്ടികളെ പ്രാപിച്ചു തുടങ്ങി. അങ്ങനെ അല്ലെന്നു വിശ്വസിക്കുന്ന അല്ലെങ്കില്‍ കണ്ണടച്ചിരിക്കുന്ന മുതിര്‍ന്നവര്‍ ഈ മാറ്റത്തെ അംഗീകരിച്ചെ പറ്റൂ. സമൂഹത്തില്‍ ധാരാളമായ മാറ്റങ്ങള്‍ വന്നു. മാനസികവും ശാരീരികവുമായ പൊരുത്തക്കേടുകള്‍ കിടപ്പുമുറിയുടെ അതിര്‍ത്തിയില്‍ നിന്നും കുടുംബത്തിലേക്കും കോടതിയിലേക്കും വിവാഹമോചത്തിലേക്കും മാറി. വിവാഹമോചനങ്ങള്‍ കൂടി എന്നു പരിതാപപ്പെടുന്നവര്‍ എന്തു കൊണ്ട് പൊരുത്തക്കേടുകള്‍ കൊണ്ട് വീര്‍പ്പുമുട്ടി ജീവിതം അരോചകമായി ആര്‍ക്കോ വേണ്ടി നശിപ്പിച്ചു തീര്‍ത്ത അല്ലെങ്കില്‍ ഇപ്പോളും തീര്‍ത്തുകൊണ്ടിരിക്കുന്ന പഴയ ജന്മങ്ങളെ കാണുന്നില്ല?
അതൊക്കെ പോകട്ടെ, നമുക്കു മൊബൈലിലേക്കു തിരിച്ചു വരാം. ഇപ്പോളത്തെ കുട്ടികളും മൊബൈലും എന്ന വിഷയത്തിലെ ചോദ്യങ്ങള്‍ ഇതൊക്കെയാണ്.
1 ഏന്തിനാണ് കുട്ടികള്‍ക്ക് മൊബൈല്‍?
2 വീട്ടില്‍ നിന്നും സ്കൂളിലേക്കും തിരിച്ചും, കൂടി വന്നാല്‍ ട്യൂഷനും മാത്രം ഉള്ള കുട്ടികളെ ഇടക്ക് ആരാണ് വിളിക്കേണ്ടത്?
3 അതില്‍ തന്നെ ക്യാമറ ഉള്ള മൊബൈല്‍ എന്തിന്?
4 സ്കൂളില്‍ മൊബൈല്‍ നിരോധിച്ചു കൂടെ?
5 മാതാപിതാക്കള്‍ എന്തിനാണ് കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങി കൊടുക്കുന്നത്?
6 സ്കൂളിലെ മൊബൈല്‍ ഉപയോഗത്തിനെതിരെ നിയമം ഉണ്ടാക്കിക്കൂടെ?
ഇതിനു കുട്ടികള്‍ തിരിച്ചൊരു ചോദ്യം ചോദിച്ചാലോ?
1 രാവിലെ ജോലിക്കു പോയി തിരിച്ചു വരുന്ന ജോലിക്കാര്‍ക്ക് എന്തിനാ മൊബൈല്‍? ജോലിയൊന്നുമില്ലാത്ത വീട്ടമ്മമാര്‍ക്ക് എന്തിനാ മൊബൈല്‍?
2 വളരെ യാത്രയുള്ള ബിസിനസുകാര്‍ക്കും സെയിത്സ് റപ്രസെന്റിറ്റീവ്മാര്‍ക്കും ഒഴിച്ച് ജോലിയും ബിസിനസുമായി കഴിയുന്നവര്‍ക്ക് എന്തിനാ മൊബൈല്‍?
3 എന്തിനാ ഈ ക്യാമറ ഉള്ള മൊബൈല്‍? വഴിക്കു മുഴുവന്‍ ഫോട്ടോ എടുക്കാനോ? എന്ന പിന്നെ ഒരു ക്യാമറാ കൊണ്ടു നടന്നാല്‍ പോരെ?
4 ബ്ലൂ ഫിലിം, ചീത്ത പുസ്തകങ്ങള്‍ , സിഗരറ്റ്, മയക്കു മരുന്ന് ഒക്കെ സ്കൂളില്‍ നിരോധിച്ചതാണ്. എന്നിട്ടും ഇതൊക്കെ സ്കൂളില്‍ ഉണ്ടല്ലോ?
5 മാതപിതാക്കള്‍ എന്തിനാ വാങ്ങിക്കൊടുക്കുന്നത് എന്ന് ഇതുവരെ ഏതേലും മാതാപിതാക്കളോട് ചോദിച്ചിട്ടുണ്ടോ?
6 മൊബൈലില്‍ അനാവശ്യം സ്കൂളില്‍ മാത്രമേ നിരോധിക്കാന്‍ പാടുള്ളോ?
ഇതൊക്കെ തര്‍ക്കുത്തരങ്ങളായി തോന്നാം. പക്ഷെ എന്തെങ്കിലും കാര്യമുണ്ടോ എന്നൊന്നു ചിന്തിച്ചുകൂടെ?
ഓരോരുത്തരും അവനവന്റെ സാഹചര്യങ്ങല്‍ക്കനുസരിച്ചാണ് ജീവിക്കുന്നത്. ഇന്നത്തെ അണുകുടുംബത്തില്‍ അച്ഛനും അമ്മയും ജോലിക്കു പോകുകയും, മക്കള്‍ പഠിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് മൊബൈല്‍ കൊടുക്കുന്നുണ്ടാവാം. അല്ലെങ്കില്‍ തന്നെ മാരുതി ഇവിടുള്ളപ്പോള്‍ എന്തിനാ പൈസായുള്ളവര്‍ ബെന്‍സ് വാങ്ങുന്നത് എന്ന് ചോദിക്കുന്നപോലെയല്ലെ കുട്ടികള്‍ക്കെന്തിനാ മൊബൈല്‍ എന്നു ചോദിക്കുന്നത്? പുതിയ സാങ്കേതിക വിദ്യകളെയും സൌകര്യങ്ങളേയും കുറ്റം പറയുന്നതിനു പകരം അതിന്റെ അടിസ്ഥാനപരമായ കരണങ്ങള്‍ കണ്ടെത്തുകയല്ലേ വേണ്ടത്? ലൈംഗികതയും മറ്റും സ്വന്തം മക്കളോട് തുറന്നു പറയാന്‍ സാധിക്കാത്ത മാതാപിതാക്കളും, മക്കളുടെ വളര്‍ച്ചയേയും, അവരുടെ വിത്യസ്തമായ കാലഘട്ടത്തേയും അംഗീകരിക്കാതെ ഇങ്ങനത്തെ കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ കഴമ്പുണ്ടോ? നമ്മുടെ സമൂഹം അധപതിക്കുന്നുണ്ടോ ഉണ്ടെങ്കില്‍ അതിന്റെ കാരണങ്ങളെന്ത് എന്ന് കണ്ടു പിടിക്കനല്ലേ നാം ശ്രമിക്കേണ്ടത്? രാഷ്ട്രീയക്കാര്‍ നമ്മളില്‍ ഒരാളാണെന്നും, അവര്‍ നമ്മള്‍ തിരഞ്ഞെടുത്തവരാണെന്നും മറന്ന് അവര്‍ മുഴുവന്‍ മോശമാണെന്നും തെണ്ടികളാണെന്നും നാം പറയുന്ന പോലെ.
പിന്നെ ഒരാളെ മനപ്പൂര്‍വ്വം ദ്രോഹിക്കണം എന്നു വെച്ചാല്‍ എത്രയോ വഴികളാണുള്ളത് ഇന്ന്. അതിനു മൊബൈല്‍ ഫോണ്‍ വേണമെന്നില്ലല്ലോ. ഒരു പെണ്‍കുട്ടിയുടെ മുഖം മാത്രം കിട്ടിയാല്‍ എന്താണ് ഇവിറ്റെ ചെയ്യാന്‍ പറ്റാത്തത്? ഇന്നത്തെ കാലഘട്ടത്തില്‍ ഒരു ഫോട്ടോ പുറത്താകാന്‍ എത്രയോ സാഹചര്യങ്ങളുണ്ട്? നമ്മുടെ ഉപയോഗ ശൂന്യമായ കൊമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കില്‍ നിന്നും ഡിലീറ്റ് ചെയ്ത മെമ്മറി കാറ്ഡില്‍ നിന്നുമൊക്കെ വിവരങ്ങള്‍ ശേഖരിക്കാന്‍ വളരെ എളുപ്പം ആണല്ലോ ഇന്ന്. നമുക്കുപരിചയമുള്ള ഒരു പെണ്‍കുട്ടിയുറ്റെ നഗ്ന ഫോട്ടോ കണ്ടാല്‍ അതു കൃത്രിമമാണോ എന്നൊന്നും വിശദമായി പരിശോധിക്കാന്‍ ചിലപ്പോള്‍ മിനക്കെട്ടു എന്നു വരില്ല. പ്രാഥമിക നിരീക്ഷണത്തില്‍ ശരിയായതെന്നു തോന്നിയാല്‍ മാത്രം മതിയാവും. അവളുടെ നഗ്നമായ ശരീരത്തിലെ പ്രത്യേകതകള്‍ നമുക്കറിയില്ലല്ലോ. സ്വന്തം ഭര്‍ത്താവിന് പടം കൃത്രിമമാണെന്നു മനസിലായാലും മറ്റുള്ളവര്‍ക്ക് മനസിലാവില്ലല്ലോ. എന്റെ ഭാര്യയുടെ ആ ഭാഗം ഇങ്ങനെയല്ല എന്നൊന്നും ആര്‍ക്കും വിശദീകരിക്കാന്‍ പറ്റില്ലല്ലോ? അതിനാല്‍ തന്നെ അത്യാവശ്യം ഒരു മാനസിക വളര്‍ച്ചയാണ് നമുക്കുണ്ടാകേണ്ടത്. നമ്മുടെ മക്കള്‍ക്കാണ് ഈ ഗതി വരുന്നതെങ്കില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉടനെ പ്രതികരിക്കുന്നതിനു പകരം കാര്യങ്ങള്‍ മനസിലാക്കാന്‍ പക്വതയോടു കൂടിയ ഒരു സമീപനം ആണ് ആവശ്യം.
പിന്നെ സാങ്കേതിക വിദ്യയുടെ വികസനത്തിനു പുറം തിരിഞ്ഞു നില്‍ക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. അങ്ങിനെയാണെങ്കില്‍ പെണ്‍കുട്ടികളെ സ്കൂളില്‍ വിടാതിരിക്കുക, അല്ലെങ്കില്‍ പര്‍ദ്ദ പോലത്തെ മുഴുവനും മറക്കുന്ന വസ്ത്രങ്ങള്‍ ധരിപ്പിക്കുക, സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യങ്ങള്‍ എല്ലായിടത്തും ഒരുക്കുക, മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ സാധനങ്ങള്‍ സ്തീകളുടെ അടുത്ത് കൊണ്ടുവരാതിരിക്കുക തുടങ്ങിയ നിബന്ധനകള്‍ കൊണ്ടു വരേണ്ടിവരും.
Saturday, August 15, 2009
കുട്ടികളും മൊബൈലും
Posted by Prasad at 8:01 PM 1 comments
Wednesday, July 15, 2009
വിവാഹത്തിന് മുന്‍പും പിന്‍പും --------------------------- വിവാഹത്തിന് മുന്‍പ്
വിവാഹത്തിന് മുന്‍പും പിന്‍പും
---------------------------
വിവാഹത്തിന് മുന്‍പ്
_______________
അവന്‍ : കൊള്ളാം . പക്ഷെ ഇനി കാത്തിരിക്കാന്‍ വയ്യ .
അവള്‍ : ഞാന്‍ നിന്നെ പിരിഞ്ഞു പോകട്ടെ ?
അവന്‍ : അതെന്താ ? അങ്ങനെ ചിന്തിക്കുക പോലും അരുത് .
അവള്‍ : നീയെന്നെ സ്നേഹിക്കുന്നുവോ ?
അവന്‍ : തീര്‍ച്ചയായും പണ്ടത്തെക്കള്‍ അധികം !
അവള്‍ : നീയെന്നെന്കിലും എന്നെ വന്ചിച്ചിട്ടുണ്ടോ ?
അവന്‍ : ഒരിക്കലും ഇല്ല നീയെന്താ ഇങ്ങനെ ചോദിച്ചത് ?
അവള്‍ : എന്നെ ചുംബിക്കുമോ ?
അവന്‍ : എനിക്ക് കിട്ടുന്ന എല്ലാ അവസരത്തിലും ചെയ്യും
അവള്‍ : എന്നെ ഉപദ്രവിക്കുമോ ?
അവന്‍ : നിനക്ക് ഭ്രാന്താണോ ? ഞാന്‍ അത്തരക്കാരനല്ല .
അവള്‍ : എനിക്ക് നിന്നെ വിശ്വസിക്കാമോ ?
അവന്‍ : യെസ്
അവള്‍ : പ്രിയപ്പെട്ടവനെ.... !
വിവാഹം കഴിഞ്ഞു രണ്ടു വര്ഷം കഴിഞ്ഞു .....
അതെ ദമ്പതികള്‍ ഇതേ സംഭാഷണം നടത്തുന്നു.
(താഴെ നിന്നും മുകളിലേക്ക് വായിക്കുക
Posted by Prasad at 7:22 PM 1 comments
Wednesday, July 1, 2009
Posted by Prasad at 2:37 PM 0 comments
Thursday, April 2, 2009
പ്രണയം മനോഹരമാക്കാന്‍ ചില ചെപ്പടി വിദ്യകള്‍
പ്രണയം, അല്ലെങ്കില്‍ വിവാഹബന്ധം തകര്‍ന്നതില്‍
നിങ്ങള്‍ അതീവ ദുഖവും വിഷാദവും അനുഭവിക്കുന്നയാളാണോ.
എങ്കില്‍ നിങ്ങള്‍ക്കും ഇതില്‍ പന്കെടുക്കാം
ആര്‍ക്കു വേണമെന്കിലും ആര്‍ക്കും പറഞ്ഞു കൊടുക്കാം ..
ഞാന്‍ പറയില്ല ...ഞാന്‍ വെറുതെ അതും ഇതും എഴുതി
പ്രണയം തകര്‍ക്കാന്‍ ശ്രമിക്കില്ല ...
പ്രതിസന്ധിയില്‍ കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ സ്നേഹിതര്‍.
പ്രണയം മധുരതരമെങ്കിലും പ്രണയിക്കുക ശ്രമകരമായ കാര്യമാണ്.
പറ്റിയ ആള്‍, സാഹചര്യം, പ്രിയപ്പെട്ടവയുടെ ത്യജിക്കല്‍ അങ്ങനെ
പലതും അതില്‍ ഉണ്ടാകും.
പ്രണയിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് വരെ പ്രണയിക്കുന്നയാള്‍ക്കും
ഇടയില്‍ എന്ത് പ്രത്യേകതകളാണ് നില്‍ക്കുന്നതെന്ന് സ്വയം തിരിച്ചറിയുക.
നമ്മള്‍ ഇഷ്ടപ്പെടുന്നതിനേക്കാള്‍ നമ്മളെ ഇഷ്ടപ്പെടൂന്നവരെ
പ്രണയിക്കുകയാണ് ഉത്തമം.
നിങ്ങളില്‍ താല്പര്യമുള്ള അനേകരില്‍ യഥാര്‍ത്ഥത്തില്‍
നിങ്ങളെ ആവശ്യമുള്ളവരുടെ മാനദണ്ഡം തീര്‍ച്ചയായും
ഏകദേശം ഇതിന് അനുസൃതമായി രൂപപ്പെടുത്താം.
1. എത്ര അകലത്ത് ആയാല്‍ പോലും ഏത് മാര്‍ഗ്ഗത്തിലൂടെയും
നിങ്ങളുമായി ബന്ധം നിലനിര്‍ത്തുന്നതില്‍ അവര്‍ സന്തോഷം കണ്ടെത്തും.
2. നിങ്ങള്‍ക്ക് താല്പര്യമില്ലെങ്കില്‍ പോലും അയാളുടെ
വികാരങ്ങള്‍ നിങ്ങളുമായി പങ്ക് വയ്ക്കാന്‍ ഇഷ്ടപ്പെടുന്നയാളാകും
നിങ്ങളിലെ യഥാര്‍ത്ഥ തല്പരര്‍.
3. നിങ്ങള്‍ക്ക് സന്തോഷം നല്‍കി അയാള്‍ നിങ്ങളെ എത്ര
ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കി തരാന്‍ കൂടുതല്‍ സമയം വിനിയോഗിക്കും.
4. നിങ്ങള്‍ വാലു പോലെ പിറകേ നടക്കുന്നതും നിങ്ങളുടെ പിന്നാലെ
നടക്കുന്നതും അയാള്‍ക്ക് നല്‍കുന്ന ആനന്ദം വളരെ വലുതായിരിക്കും.
5. നിങ്ങളുടെ താല്പര്യങ്ങള്‍ക്ക് നിങ്ങള്‍ അറിയാതെ തന്നെ പരിഗണന നല്‍കും.
നിങ്ങളുടെ ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് അതിന് അനുസൃതമായി പെരുമാറും.
ഇനി നിങ്ങള്‍ക്ക് കടുത്ത പ്രണയമുണ്ടെങ്കില്‍ തന്നെ ഈ ലക്ഷണം
കാട്ടുന്ന ആള്‍ക്കാരെ പ്രണയിക്കുന്നത് കഴിയുന്നെങ്കില്‍ ഒഴിവാക്കുക.
അവസാന നിമിഷത്തെ നിരാശ മറികടക്കാന്‍ ഇത് തുണയാകും.
1. നിങ്ങളുമായി ഇടപഴകുന്നതിനു സമയം കണ്ടെത്തുമെങ്കിലും
അതിനായി വീണ്ടും വീണ്ടും താല്പര്യം കാട്ടില്ല.
2. പിന്നീട് വിളിക്കാമെന്ന് പറയുമെങ്കിലും വാക്ക് പാലിക്കാനിടയില്ല.
3. നിങ്ങളുമായി വികാരങ്ങള്‍ പങ്കു വയ്ക്കുന്നതിനോ പിന്നാലെ
നടക്കുന്നതിനോ ഒട്ടും തന്നെ താല്പര്യമുണ്ടാകില്ല.
4. നിങ്ങളെ കുറിച്ച് അയാള്‍ ഒരു ധാരണയും ഉണ്ടാകില്ല.
അയാളിലെ ധാരണകള്‍ക്ക് അനുസരിച്ചായിരിക്കും നിങ്ങളോടുള്ള പെരുമാറ്റവും.
5. നിങ്ങളെ തൃപ്തിപ്പെടുത്തുന്നതിനോ നിങ്ങളില്‍ താല്പര്യം ജനിപ്പിക്കുന്നതിനോ
അയാള്‍ കൂടുതല്‍ മിനക്കെടാറില്ല. അയാളുടെ ജോലികള്‍
നിങ്ങളെ ഏല്‍പ്പിച്ച് വെറുതെ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടും.
പ്രണയം എന്നത് കേവലം ഒരു സുഹൃദ് ബന്ധമല്ലെന്നും അതിന് വൈകാരിക ആഴവും പരപ്പും കൂടുതലാണെന്നും പറയുന്നതിന് എന്ത് അടിസ്ഥാനമാണ് ഉള്ളത്
പ്രണയം അനശ്വരമാണെന്നും മാംസനിബദ്ധമല്ലെന്നുമൊക്കെ
കവി മനസ്സ് ആവര്‍ത്തിക്കുമെങ്കിലും യാഥാര്‍ത്ഥ്യത്തിന്‍റെ വഞ്ചി
കാതങ്ങള്‍ അകലെയാണോ?
വ്യക്തി നേട്ടങ്ങളുമായി പ്രണയത്തിന് ഏറെ ബന്ധമുണ്ടെന്നാണ് കാണാനാവുന്നത്.
പലപ്പോഴും വിവാഹ പൂര്‍വ പ്രണയത്തിന്‍റെ അവസാനവും ഇത്തരം
നേട്ടങ്ങളാണെന്നത് ആശ്ചര്യമായി തോന്നാം.
അരികില്‍... നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍....
ഒരു മാത്ര വെറുതെ നിനച്ചുപോയി...
പ്രണയം ഇങ്ങനെയാണ്? അകലും തോറും വീണ്ടും അടുക്കാന്‍ തോന്നും.
അടുത്തൊന്ന് മുട്ടിയുരുമ്മി ഇരിക്കാന്‍ തോന്നും.
അല്പം മുമ്പ് കണ്ട് പിരിഞ്ഞാലും വീണ്ടും കാണാന്‍ തോന്നും.
അറിയാതെ ഇണയുടെ മുഖത്ത് നോക്കിയിരിക്കാന്‍..
ആ കൈകളില്‍ ഒന്നു തലോടാന്‍ വെറുതെ കൊതിക്കും.
ഇത് പഴയ കാലത്തെ പ്രണയം. എന്നാല്‍ ഇന്നോ?
ഈ വിചാരങ്ങളിലെ ആത്മാര്‍ത്ഥതയും ആയുസും വെറും പഞ്ചാര വാക്കുകളില്‍ തന്നെ അവസാനിക്കുന്നു.
പുസ്തകത്താളിനുള്ളില്‍ ഒളിപ്പിച്ചുവെച്ച മയില്‍പ്പീലികളില്‍
ഹൃദയം കൈമാറിയവര്‍ ഇന്ന് നെഞ്ചോട് ചേര്‍ക്കുന്നത്
മൊബൈല്‍ ഫോണുകളാണ്. ഹൃദയങ്ങള്‍ തമ്മിലുള്ള അകലം
കുറയ്ക്കാനിടുന്ന കൃത്രിമപ്പാലമാണ് മൊബൈലെന്ന് ചിലര്‍ പറയും.
ഒരിക്കലും തമ്മില്‍ കാണാതെ മൊബൈലിലൂടെത്തന്നെ ഇഷ്ടം കൈമാറിയവര്‍
എത്രയോ ഉണ്ട്.
പരസ്പരമുള്ള അകലം കുറയ്ക്കാന്‍ കഴിയുമെന്ന മൊബൈല്‍ ഫോണിന്‍റെ സവിശേഷത തന്നെയാണ് പ്രണയിതാക്കള്‍ക്കിടയില്‍ അതിനെ പ്രിയങ്കരമാക്കുന്നതും. എപ്പോഴും അരികിലുണ്ടെന്നൊരു തോന്നല്‍...മിസ്കോളിലൂടെ, ഞാനിപ്പോഴും നിന്നെ ഓര്‍ക്കുന്നുവെന്ന ബോധ്യപ്പെടുത്തല്‍...പിന്നെ, ഉറക്കം വരാതെ കിടക്കുന്ന രാവുകളില്‍ ഇന്‍ബോക്സിലെ സന്ദേശങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ ലഭിക്കുന്ന സുഖം
Posted by Prasad at 10:42 PM 2 comments
Saturday, November 1, 2008
നീ ഇന്നെവിടെയാണ്...?
പ്രണയം പനിനീര്‍പ്പൂവ് വളരുംപോലെ ആണ്
വേര്‍പാട് ഹ്യദയം പറിച്ചെടുക്കുന്നതുപോലെയും...
അതിന്‍റെ വേദന അനുഭവിച്ചവര്‍ വായിക്കണം ഇത്....
നാലാം ക്ലാസ്സിലെ പുള്ളിപ്പാവാടക്കാരിയുടെ
പുസ്തകത്തില്‍ ഇലഛിന്നം വരച്ച്,
കൂട്ടമണിമുഴങ്ങുമ്പൊള്‍ ഇടുങ്ങിയ ഗെറ്റില്‍
തിക്കിയും തിരക്കിയും ചേര്‍ന്ന്
വരമ്പുമൂടിയ പാടത്തെ ചെളിവെള്ളം തെറിപ്പിച്ച്...,
ഞാനാദ്യമായി പ്രണയച്ച
അരിമുല്ലപ്പൂവിന്റ്റെ മണമുള്ള
നീ ഇന്നെവിടെയാണ്...?
എട്ടാം ക്ലാസ്സിലെ പാട്ഠ് പുസ്തകത്തില്‍
ഹ്രദയം തുറന്നതിനാണ് നീ ടീച്ചറൊട് പാറഞഞത്..
പിന്നെ,നീ എത്ര തവണ ഹ്രദയം തുറന്നു...
കാല്പ്പന്തുകളിയിലെന്റെറ്റ് കായ്യൊടിഞ്ഞപ്പൊള്‍
ആള്‍ക്കൂട്ടത്തില്‍ നീ തലകറങ്ങിവീണതൊര്‍ക്കുന്നൊ..?
നിലം നോവാതെ കുണുങ്ങിനടക്കുന്ന
നീ ഇപ്പൊഴെവിടെയാണ്..?
അര്‍ദ്ധരാത്രികളില്‍ നിന്‍റ്റെ മിസ്കാളും കാത്ത്
ഉറക്കം നടിച്ച് ഞാനെത്ര കിടന്നതാണ്...
ചിരിച്ചും,കുറുമ്മ്പിയും ഏറെക്കരഞ്ഞും
ഞമ്മെളെത്ര ഫോണ്‍ ബില്ലടപ്പിച്ചു...
പകലുകളില്‍ നമുക്കിരട്ടമുഖമായിരുന്നു..
ബോണ്‍ടിങ്ങും,കോമ്മണ്‍ അയണ്‍ ഇഫക്റ്റും
അരങ്ങുതകര്‍ക്കുമ്പോള്‍
കവിള്‍ ബെഞ്ചില്‍ ചേര്‍ത്ത്
നീ എന്നെത്തന്നെ നോക്കിക്കിടക്കുന്നുണ്ടായിരുന്നു..
പ്രണയര്‍ദ്രമയ എന്റെറ നെഞ്ചിലേക്ക്
കൂര്‍ത്ത മുള്ളുകള്‍ തറച്ച്
ഒന്നുതിരിഞ്ഞുപോലും നോക്കാതെ പടിയകന്ന
നീ ഇന്നെവിടെയാണ്...?
Posted by Prasad at 4:03 PM 1 comments
Wednesday, October 29, 2008
ഹൃദയം ദേവാലയം.....................
ഹൃദയം ദേവാലയം.പോയ വസന്തം,
നിറമാല ചാര്‍ത്തും ആരണ്യ ദേവാലയം
മാനവ ഹൃദയം ദേവാലയം ആനകളില്ലാതെ ,
അംബാരിയില്ലതെആറാട്ട് നടക്കാറുണ്ടവിടെ
സ്വപ്‌നങ്ങള്‍ ആഘോഷം നടത്താറുണ്ടിവിടെ
മോഹങ്ങളും മോഹഭംഗങ്ങളും ചേര്‍ന്ന് കഥകളിയാടാറുണ്ടിവിടെ
കൊടിമരമില്ലാത്ത പുണൃമഹാക്ഷേത്രംഹൃദയം ദേവാലയം
വിഗ്രഹമില്ലാതെ പുണ്യാഹമില്ലാതെഅഭിഷേകം കഴിക്കാറുണ്ടിവിടെ
ദുഃഖങ്ങള്‍ മുഴുക്കാപ്പ് നടത്താറുണ്ടിവിടെ
മേല്ശന്തിയില്ലാതെ മന്ത്രങ്ങളില്ലാതെ
ഓര്‍മ്മകള്‍ ശീവേലി പൂക്കാറുണ്ടിവിടെ
നടപ്പന്തലില്ലാത്ത ഇടവഴിയില്ലാത്ത പഴയമാഹാക്ഷേത്രം
ഹൃദയം ദേവാലയം പോയ വസന്തം നിറമാല ചാര്‍ത്തും ആരണ്യ ദേവാലയംമാനവ ഹൃദയം ദേവാലയം ആനകളില്ലാതെ അംബാരിയില്ലതെആറാട്ട് നടക്കാറുണ്ടവിടെസ്വപ്‌നങ്ങള്‍ ആഘോഷം നടത്താറുണ്ടിവിടെമോഹങ്ങളും മോഹഭംഗങ്ങളും ചേര്‍ന്ന് കഥകളിയാടാറുണ്ടിവിടെകൊടിമരമില്ലാത്ത പുണൃമഹാക്ഷേത്രംഹൃദയം ദേവാലയംവിഗ്രഹമില്ലാതെ പുണ്യാഹമില്ലാതെഅഭിഷേകം കഴിക്കാറുണ്ടിവിടെദുഃഖങ്ങള്‍ മുഴുക്കാപ്പ് നടത്താറുണ്ടിവിടെമേല്ശന്തിയില്ലാതെ മന്ത്രങ്ങളില്ലാതെ ഓര്‍മ്മകള്‍ ശീവേലി പൂക്കാറുണ്ടിവിടെനടപ്പന്തലില്ലാത്ത ഇടവഴിയില്ലാത്ത പഴയമാഹാക്ഷേത്രം ഹൃദയം ദേവാലയം.....................
Posted by Prasad at 11:45 AM 2 comments
Saturday, October 18, 2008
സൗഹൃദം എന്നും നിലനില്കും എന്ന പ്രതീക്ഷയോടെ
ജീവിതമെന്ന തീര്ത്ഥയാത്രയില്‍ ഞാന്‍ കണ്ട മുഖങ്ങളില്‍ വ്യത്യസ്തമായ ഒന്ന്....
ഒരുപാട് സ്നേഹവും സന്‍മനസ്സും ഉള്ള ഒരു സുഹ്രുത്ത്...
എന്‍റെ ജീവിത യാത്രയിലെ ഒരിക്കലും മറക്കാനാവാത്ത മുഖങ്ങളില്‍ ഒന്ന്......
ഹൃദയത്തിന്റെ നിറവില്‍ നിന്നും അധരം സംസാരിക്കുന്നു എന്ന വചനം ശരിയാണെങ്കില്‍,
മധുരമൊഴികള്‍ നിറഞ്ഞിരിക്കുന്ന നിന്‍റെ ഹൃദയം എത്രയോ സുന്ദരമായിരിക്കണം......
കാരണം വെളിച്ചമുള്ളിടത്ത് ഇരുളിനെവിടെ സ്ഥാനം....?
അല്ലെങ്കില്‍ പിന്നെ എഴുതപെട്ടവ മാറ്റിയെഴുതേണ്ടിവരും... അല്ലേ.....?
എത്ര വിദൂരത്താണെങ്കിലും നിന്‍റെ സൗഹൃദം എനിക്ക് വളരെ വിലപ്പെട്ടതാകുന്നു ....
വറ്ണാഭമായ ഓര്‍മയില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ആ സൌഹൃദത്തിനു മുന്‍പില്‍ ....
ഞാന്‍ ശിരസ്സ് നമിക്കുന്നു......ലോകവും, കാലവും, കോലവും മാറിയാലും
നമ്മുടെ ഈ സൗഹൃദം അങ്ങനെ തന്നെ എന്നും നിലനില്കും എന്ന പ്രതീക്ഷയോടെ............
Posted by Prasad at 7:55 PM 2 comments
Sunday, October 12, 2008
ഒരു സ്ക്രാപ്പും അയക്കാതെ നീ പോയില്ലേ
പലവട്ടം കാത്തു നിന്നു ഞാന്‍ ഓര്‍ക്കുട്ടിന്‍ പടിവാതിക്കല്‍
ഒരു സ്ക്രാപ്പും അയക്കാതെ നീ പോയില്ലേ
നിന്റെ ഒരു സ്ക്രാപ്പ് കിട്ടാന്‍ കൊതിച്ചതാണീ നെഞ്ചം
എംപ്റ്റിയായൊരു സ്ക്രാപ്പ്ബുക്ക് തന്നില്ലെ
പൊന്‍പ്രഭാതം വിടരും നേരം കുളിച്ചു റെഡിയായ് വന്നു
കൊതിച്ച സ്ക്രാപ്പുകള്‍ ഒന്നും വന്നില്ലാ
ഇളിഭ്യനായി വിഷണ്ണനായി വികാന്തനായ് ഞാന്‍ നിന്നു
കമോണ്‍ ബേബീ കമോണ്‍ സ്ക്രാപ് റ്റു മീ
അയക്കില്ല അയക്കില്ല നീ
നിരാശന്മാരുടെ ലോകത്തില്‍ ഒരു പ്രധാനിയായ് നിന്നു
പരീക്ഷയില്‍ ഞാന്‍ തുന്നം പാടീല്ലേ
തുന്നം ആ തുന്നം
ബ്രോഡ്ബാന്‍ഡ് തന്നൊരു ബില്ലിന്‍ മുന്‍പില്‍ പകച്ചു പോയി നിന്നു
മാതാപിതാക്കള്‍ ഗുണ്ടകളായില്ലേ
ഗുണ്ട ആ ഗുണ്ട
ഇളിഭ്യനായി വിഷണ്ണനായി വികാന്തനായ് ഞാന്‍ നിന്നു
പലവട്ടം കാത്തു നിന്നു ഞാന്‍ ഓര്‍ക്കുട്ടിന്‍ പടിവാതിക്കല്‍
ഒരു സ്ക്രാപ്പും അയക്കാതെ നീ പോയില്ലേ
Posted by Prasad at 6:29 PM 3 comments
Sunday, October 5, 2008
പ്രണയം
മഴവില്ല് വിരിഞ്ഞു നില്‍ക്കുന്ന ആകാശം
കാണാന്‍ എത്ര മനോഹരമാണ്.
മനസ്സ് പ്രണയം വന്ന് നിറയുമ്പോള്‍
എല്ലാവരുടെയും ജീവിതവും
പൂവായി വിരിഞ്ഞ കണ്ണുകള്‍ക്ക് ,
ഹംസഗാനമായ കാതുകള്‍ക്ക് ,
കുളിര്‍ തന്നലായി മാറി മനസ്സ്. ,
രഗോത്സവമായി മാറി പ്രണയം .
മഴവില്ല് മാഞ്ഞു പോകുന്ന പോലെ ,
ഒരു വാക്ക് പോലും പറയാതെ ,
ഒരിറ്റ് കണ്ണീര്‍ പോലും ഇറ്റാതെ ,
ജീവിതത്തില്‍ നിന്ന് തന്നെ പ്രണയിനി
മാഞ്ഞു പോകുമ്പോള്‍ ......
വര്‍ണ്ണങ്ങള്‍ വിരിച്ച് ,
മനസ്സ് ഒരു മഴവില്ലായി ,
വിരിഞ്ഞു നില്‍ക്കാന്‍ ആശിക്കയല്ലാതെ ,
പോകരുതെ എന്നു പറയാനല്ലാതെ ,
ഓര്‍മ്മകളിലൂടെ വിരിഞ്ഞു
നില്‍ക്ക തന്നെ ചെയ്യും .
പ്രണയം.
Posted by Prasad at 11:16 PM 2 comments
Saturday, October 4, 2008
എന്റെ പ്രേമലേഖനം

വെള്ള കടലാസില്‍..സ്നേഹം ചാലിച്ച് നല്‍കിയപ്പോള്‍.. പ്രേമലെഖനമെന്നു പറഞ്ഞു അവള്‍..ചുരുട്ടി എറിഞ്ഞു .. എന്നിട്ട് എന്റേ കൈവള്ളയില്‍ ഒരു നമ്പര്‍ കുറിച്ച് തന്നു .... ഒരു മെസ്സേജ് ..അയക്കാന്‍.... ഞാനൊരു ഒരു മൊബൈല്‍ വാങ്ങാനുള്ള .. പൈസക്കായ് പരക്കം പായുകയാണ്.. ഫീസ് കൊടുക്കാനുള്ള..പൈസ കൊടുത്തു .. ഞാനൊരു മൊബൈല്‍ വാങ്ങി ആദ്യം അവള്‍ ക്യു വിലാണന്നു പറഞ്ഞു കൊണ്ടിരിന്നു.. ഇപ്പൊള്‍ അവള്‍ പരിധിക്ക് പുറത്താണ്.. ഞാന്‍ ക്ലാസിനു പുറത്തും ...
Posted by Prasad at 8:42 PM 3 comments
എന്റെ ആത്മാവിനെതേടി ഞാന്‍ ഇവിടെ അലയുകയാണ് .....
Posted by Prasad at 9:51 AM 1 comments
Thursday, October 2, 2008
എന്‍റെ വൃന്ദാവനം

എന്‍റെ വൃന്ദാവനം ഇന്ന് ഓര്‍മകളില്‍ നിന്നെ തിരയുകയാണ് ..
അതിന്റെ ഒരു കോണിലിരുന്നു
ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും
ഹൃദയവും മനസ്സും രണ്ട്ആണെന്നോ ...
രാത്രികളില്‍
നിലാവ് വിഴുങ്ങി തീര്‍ക്കുന്ന കാര്‍മേഘങ്ങള്‍ ..
നനഞ്ഞ പ്രഭാതങ്ങള്‍
വരണ്ട സായാഹ്നങ്ങള്‍
ഇവ മാത്രമാണ്
ഇന്നെന്റെ ജീവന്‍ പകുതെടുക്കുന്നത്.
എനിക്കും നിനക്കും ഇടയില്‍
അനന്തമായ അകലം .....
എങ്കിലും നനുത്ത വിരലുകള്‍ കൊണ്ടു
നീ എന്‍റെ ഉള്ളു തൊട്ട് ഉണര്‍ത്തുമ്പോള്‍
നിന്റെ അദ്രിശ്യമായ സാമീപ്യം
ഞാന്‍ അറിയുന്നു ...
പങ്കു വെക്കുമ്പോള്‍ ശരീരം ഭുമിക്കും
മനസ് എനിക്കും ചേര്‍ത്തു വെച്ച
നിന്റെ നിറഞ്ഞ നേത്രം
എന്‍റെ ആകാശം നിറഞ്ഞു കത്തുകയാണ് ....
മനസ് ഉരുകി ഒലിക്കുമ്പോള്‍
നിന്റെ സ്നേഹത്തിന്റെ നിറവ്
സിരകളില്‍ അലിഞ്ഞു ചേരുന്നു
ഇപ്പോള്‍ ഞാന്‍ മനസിലാക്കുകയാണ് ..
നിന്നെ മറക്കുക എന്നാല്‍ മൃതി ആണെന്ന് ..
ഞാന്‍ ,നീ മാത്രമാണെന്ന് ...............
Posted by Prasad at 7:42 PM 1 comments
Friday, September 12, 2008
അലിഞ്ഞു പോയ എന്റെ മഞ്ഞു തുള്ളി യുടെ ഓര്മക്കായ്............

പ്രണയമായിരുന്നെനിക്ക്....
പറയാതെ....,
ഒരിക്കലും പറയാതെവെച്ച
ഒരു ചുവന്ന മറുക്,
ഒരുനാള്...
ഒരു പകലായ് പരിണമിക്കുംവരെ,
പ്രണയമായിരുന്നെനിക്കവളോട്...
അനിര്വ്വചനീയ പ്രണയം....!!
നീ എഴുതിയതു എന്റെ ഹ്രുദയത്തിനു മുകളിലായിരുന്നു....
ചിതറി വീണ വളപ്പൊട്ടു പോലെ...
ആരാലും പെറുക്കി വെയ്ക്കപെടാതെ അതു ഞാന്‍ കാത്തു വെച്ചു...
ഇനി ഒരിക്കല്‍ നീ അതു മായ്ക്കാന്‍ ശ്രമിചാലും ...
ഹ്രുദയത്തിനു മുകളില്‍ വീണ ദൈവത്തിന്റെ കയ്യൊപ്പു പോലെ...
അതു മായാതെ അങ്ങിനെ അങ്ങിനെ...
ജന്മന്തരങ്ങള്‍കപ്പുറം ആ പ്രണയത്തിന്‍ സുഗദ്ധം ഞാനറിയും
ഞ്ഞാന്‍ ആ പ്രണയം തിരിച്ചറിയും....
എന്റെ കണ്ണുകളില്‍ തുളുമ്പി നില്‍കുന്ന നീര്‍തതുള്ളികള്‍ക്ക്
പറയാനാകാത്ത ഒരായിരം സത്യങ്ങളുമായി
ഉത്ിര്‍ന്നു വീണിതാ ഭൂമിതന്‍ മാറുപിളര്‍ക്കാനായി...
ഒരു ജന്മം കൂടി ഇനി വേണ്ട.......
നിലയ്കാതെ ഒഴുകുന്ന സമയത്തിെന
എതിര്‍ത്തു ഞ്ഞാന്‍ എന്‍ ജീവന്‍ നിനക്കായ്
ബലി നല്‍കുന്നു....
എന്‍ പകല്‍ സ്വപ്നങ്ങളില്‍
നിറഞ്ഞ സൂര്യരശ്മികള്‍
ദൂരേകാത്രയായി ഞാന്‍ അറിയാതെ
കാഞ്ചന ചെപ്പിലെ ഒരു നുള്ള് കുങ്കുമം
വാരിയെറിഞ്ഞവള്‍ പോയി
എന്നെ തനിച്ചാക്കി പോയി
സ്വപ്നങ്ങളാല്‍ നീ നിറചൊരെന്‍ ജീവിതം
നീ ഇല്ലാതെ....
നിന്‍ സ്നേഹമറിയാതെ
കാണാകയങ്ങളില്‍ കൈവിട്ടു പോയി ഞാന്‍
രക്ഷയ്കായി നിന്‍ കരങ്ങള്‍ കണ്ടു ആശ്വസിച്ചു
എന്‍ ജീവിത സായാന്നതില്‍
നിന്‍ സ്നേഹം അസ്തമികാതെ
എന്‍ കരങ്ങളെ നീ പിടിച്ചുയര്‍ത്തി
വിലക്കുകളും ചങ്ങലകളും പൊട്ടിച്ചു ഞാന്‍
നിന്‍ അരികിലെത്താന്‍
നിന്‍ മാറിടത്തില്‍ തല ചായ്ച്ചു ഞാന്‍
എന്‍ ജീവിത നൌക തുഴഞ്ഞു
ഹൃദയത്തിന്‍ ആഴങ്ങളിലേക്ക് .....
ആഴങ്ങളിലേക്ക് ......
രാത്രികളില്
നിലാവു വിഴുങ്ങി തീര്‍ക്കുന്ന കാര്‍മേഘങ്ങള്‍;
നനഞ്ഞ പ്രഭാതങള്‍;
വരണ്‍ട സായഹ്നങള്‍
ഇവ മാത്രമാണു
ഇന്നെന്‍റ്റെ ജീവന്‍ പകുത്തു എടുക്കുന്നതു................
എനിക്കും നിനക്കുമിടയില്‍
അനന്തമായ അകലം.......................................
കാലം മറക്കാത്ത അക്ഷരങ്ങളില്‍ മനസ്സില്‍ കാത്തു വച്ച ഒരു പേരുണ്ടായിരുന്നു.....
അതു നീന്റേതായിരുന്നു...
ആയിരം രാത്രികളില്‍ മനസ്സില്‍ നീ ഒരു സ്വപ്നമായിരുന്നു....
.........................................
.........................................
........................................"
നിന്നോട് പറയാന്‍ കഴിയാത്തത് ഞാന്‍ ഹൃദയക്ഷരങ്ങളാക്കുന്നു....
ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു ....
നിന്നെ സ്നേഹിയ്ക്കുമ്പോള്‍.....ഞാന്‍ എന്നെത്തന്നെ മറക്കുന്നു .
ഉപാധികളില്ലാത്തതാണു എന്റെ സ്നേഹം....
നിനക്കായ് ഞാന്‍ യുഗങ്ങളോളം കാത്തിരിക്കാം ....
ആ കാത്തിരുപ്പാണ് എന്റെ ജീവിതം...
ഓര്‍മ്മകള്‍,
ഒരു കൊഴിഞ്ഞ ഇലയില്‍ നിന്നു
പിറക്കുന്നു.
നനഞ്ഞ കണ്‍പീലിയുടെ
ഏകാന്തതയില്‍ നിന്നും,
വിരല്‍തുമ്പില്‍ പിടയുന്ന-
സ്പര്‍ശത്തില്‍ നിന്നും,
വാക്കിലുറയുന്ന-
മൗനത്തില്‍ നിന്നും,
ഓര്‍മ്മകള്‍....
ഉടഞ്ഞ കണ്ണാടിക്കാഴ്ച പോലെ...
ഒരിക്കല്‍ പോലും വേദനിപ്പിച്ചുവോ,
എന്‍ സഖി നിന്നെ ഞാന്‍.
ഒരിക്കല്‍ പോലും കരയിപ്പിച്ചുവോ,
എന്‍ സഖി നിന്നെ ഞാന്‍.
ഒരിക്കല്‍ പോലും ദു;ഖിപ്പിച്ചുവോ,
എന്‍ സഖി നിന്നെ ഞാന്‍.
എപ്പോഴുമിപ്പോഴും സ്നേഹം,
മാത്രം നല്‍കി ഞാന്‍....
എന്റെ കണ്ണുനീര് പൂവിന്.....................!
മിഴിയില് നിന്നടര്ന്ന ചുടു കണ്ണുനീര് പോലെ
ചെറുക്കാറ്റില് യെങ്ങു നിന്നൊ പാറി യെങ്ങൊപൊയ
അപ്പുപ്പന്താടിയായ്,
എന്റെ ഹൃദയതില് ആശ്വാസതിന് തണുപ്പേകി
അലിഞ്ഞു പോയ എന്റെ മഞ്ഞു തുള്ളി യുടെ ഓര്മക്കായ്............
Posted by Prasad at 12:24 AM 1 comments
Thursday, September 11, 2008
ഓണാശംസകള്........

കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ മനസ്സില്‍നിന്നും പോകുന്നില്ല!
ഓണസദ്യക്കു ശേഷം ഓണക്കളി എന്ന ഒരു പരിപാടിയുണ്ടല്ലോ
പാടവരമ്പുകളില്‍ മഴ തീര്‍ത്ത-
കൊച്ചു വെള്ളച്ചാട്ടങ്ങളുടെ ആസ്വാദനത്തിലേക്ക്.
മാളത്തില്‍നിന്നെത്തി നോക്കി ഉള്‍വലിയുന്ന-
ഞെണ്ടിന്‍റ്റെ കാഴ്ചയിലേക്ക്.
മഴവെള്ളച്ചാലുകളില്‍
പരല്‍ മീനുകളെ തേടുന്ന തോര്‍ത്തിലേക്ക്..
ചേറുമാന്തി പുറത്തെടുക്കുന്ന മണ്ണിരയിലേക്ക്..
അവ കോര്‍ത്ത് ഒരു മീനിനായി-
തപസ്സിരിക്കുന്ന പ്രതീക്ഷകളിലേക്ക്...
കടലാസുതോണികളുടെ മത്സരത്തിലേക്ക്..
കുട മറന്നെന്ന വ്യാജേന-
പുസ്തകങ്ങള്‍ ഉടുപ്പിനുള്ളിലൊതുക്കി..
പള്ളിക്കൂടത്തില്‍ നിന്നും പെരുമഴ നനഞ്ഞ് വന്ന ആനന്ദത്തിലേക്ക്..
വഴിയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം-
കൂട്ടുകാരന്റെ ഉടുപ്പില്‍ തെറിപ്പിച്ചതിന്റെ നിര്‍വ്രിതിയിലേക്ക്..
മഴ പെയ്യുന്നു..,
നഷ്ട സൌഭാഗ്യങ്ങളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി
വീണ്ടും ഒരു പൊന്നോണം കൂടി
വരവായി .....ഹൃദയത്തില്‍ സൂക്ഷിക്കാന്‍
ഒരുപാടു നല്ല നിമിഷങ്ങള്‍ ഈ ഓണനാളില്‍ ഉണ്ടാവട്ടെ ...
എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ..
സ്നേഹപൂര്‍വം ...പ്രസാദ്.എസ്
Posted by Prasad at 10:29 AM 2 comments
Wednesday, September 10, 2008
അന്ന് ആദ്യമായ് ഞാന്‍ അവളെ കണ്ടൂ..................
അന്ന് ഒരു ബുധനാഴ്ച, പതിവുപൊലെ ഞാന്‍ ക്ലസ്സിനു പൊകുന്നു... എന്നും എനിക്കായി ഒഴിച്ചിട്ടിരിക്കാറുള്ള സീറ്റ് ഇന്നും കിട്ടി ... ബസ്സിന്‍റെ ജനലരികിലിരുന്നുകൊണ്ടുള്ള യാത്ര എനിക്ക് എന്നും ഹരമാണ്..... പുറകിലേക്ക് ഓടിയൊളിക്കുന്ന മരങളും വീടുകളും ഒരു കുട്ടിയെപ്പോലെ ഇന്നും ഞാന്‍ നോക്കി ഇരിക്കാറുണ്ട് ....
അന്ന് ആദ്യമായ് ഞാന്‍ അവളെ കണ്ടൂ യാദ്രിശ്ചികമായി ഞങളുടെ കണ്ണുകള്‍ തമ്മിലിടഞൂ എന്തുകോണ്ടെന്നറിയില്ല അവള്‍ നോട്ടം മാറ്റിക്കളഞു.. അതൊട്ട് ഞാന്‍ അവളെ ശ്രെധിക്കുവാന്‍ തുടങി ........ അവള്‍ക്കായ് ഒരല്‍പം സ്ഥലം എന്‍റെ മനസ്സിന്‍റെ കോണില്‍ ഞാനൊഴിച്ചിട്ടു ... എന്‍റെ പ്രണയം തുറന്നു പറയുന്നതിന്‍റെ ആദ്യ പടിയായി ഞാന്‍ അവളെ പരിചയപ്പെട്ടു അവളൂടെ സംസാരം എന്നെ വള്രെയധിക്മാകര്‍ഷിച്ചു.......... അതുകൊണ്ട്തന്നെ അവളുമായി സംസാരിക്കാന്‍ ഞാന്‍ മനപ്പൂര്‍വം അവസരങള്‍ സ്രിഷ്ടിച്ചു ...............
അവസാനം പല അമ്പലങളുടെയും പള്ളികളുടെയും വഞ്ചികളില്‍ നിക്ഷെപിച്ച നാണയത്തുട്ടില്‍ നിന്നുണ്ടായ ധൈര്യത്തിന്‍റെ പുറത്ത് എന്‍റെ ഹ്രിദയം അവള്‍ക്കു മുന്‍പില്‍ തുറക്കുവാന്‍ തീരുമാനിച്ചു...........
വളരെ അധികം സ്വപ്നങള്‍ താലോലിച്ച ആ രാത്രിക്കു ശേഷമുള്ള പ്രഭാതത്തില്‍ .. പതിവിലും നേരത്തെ ഞാന്‍ വീട്ടില്‍നിന്നും ഇറങി........ അവള്‍ ബസ്സ് ഇറങുന്ന സ്ഥലത്ത് കാത്തുനിന്നു .. ഒരു ധൈര്യത്തിനായി ഞാന്‍ വലതുകൈയ്യില്‍ പൂജിച്ചു കെട്ടിയ ചരടില്‍ ഇടയ്ക്കിടെ പിടിക്കുന്നുണ്ട് .... ഒടുവില്‍ എന്‍റെ കാത്തുനില്പ്പിന് വിരാമമിട്ടുകൊണ്ട് അവള്‍ ബസ്സില്‍ വന്നിറങി ...
അവളുടെ മുഖഭാവത്തില്‍ നിന്നും എന്തോ എന്നോട് പരയാനുണ്ടെന്ന് മനസ്സിലായി.. ഞാന്‍ അത് തുറന്ന് ചോദിക്കുകയും ചെയ്തു.. മടിച്ചുമടിച്ചാണെങ്കിലും അവള്‍ എന്നോട് അവളുടെ പ്രണയം തുറന്നു പറഞു ............... പക്ഷെ ആ പ്രണയകഥയിലെ നായകന്‍ ഒരിക്കലും ഞാന്‍ ആയിരുന്നില്ല.!!!!!!!!!!
എന്‍റെ മനസ്സിലെ മലര്‍ വാടിയിലെ പുഷ്പങള്‍ പെട്ടന്നു കടന്നു വന്ന വേനലിലെന്നപൊലെ വാടിക്കൊഴിയാന്‍ തുടങിയിരുന്നു........................ അവളറിയാതെ...................
Posted by Prasad at 9:54 AM 3 comments
Monday, September 8, 2008
അപ്പൂപ്പന്‍ താടികള്‍ പോലെയാണീ ജീവിതവും.......
ചുറ്റുമുള്ള ഒരുപാടു പേരെപ്പോലെ മറ്റൊരാള്‍....
രാത്രികളില്‍ ഒറ്റയ്ക്കിരുന്നു മെലഡികള്‍ കേള്‍ക്കാന്‍ ഇഷ്ടം...
അപ്പോള്‍ മാനത്ത് കൂട്ടിനു നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം മാത്രം...
ചില പാട്ടുകള്‍ കേട്ടാലും കേട്ടലും മതി വരില്ല, അതെന്താണങ്ങനെയെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.!
രാഗങ്ങളേറെയെങ്കിലും; അനുരാഗമാണെനിക്കേറെയിഷ്ടം. സുന്ദരിമാരേറെയെങ്കിലും,സഖീ നിന്നെയണെനിക്കേറെയിഷ്ടം....
അപ്പൂപ്പന്‍ താടികള്‍ പോലെയാണീ ജീവിതവും.......
എത്ര ഭംഗിയാണവക്ക്,യാതൊരു ഭാരങ്ങളുമില്ലാതെ ഇങ്ങനെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പാറി പാറി നടക്കാന്‍ അവയ്ക്കാകുന്നു.എനിക്കും അങ്ങനെ ആകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് പലപ്പോഴും ഞാനാശിക്കാറുണ്ട്!
മഴ...എനിക്കിഷ്ടമാണു മഴയെന്നോ?ഇഷ്ടം എന്നു പറഞ്ഞാല്‍ പോര,അതൊരുതരം പ്രണയം തന്നെയാണ്.നീണ്ട ഈറന്‍ മുടിയില്‍ തുളസിക്കതിര്‍ ചൂടി വരുന്ന ഒരു പെണ്‍ കുട്ടിയോട് തോന്നുന്ന അതേ ഇഷ്ടം എനിക്ക് മഴയോടും ഉണ്ടാവാറുണ്ട്.ഇന്നും മഴയെന്നാല്‍ ഒരു കൊച്ചു കുട്ടിയുടെ കൗതുകം ആണെനിക്ക്.ഇപ്പോളും മഴ പെയ്താല്‍ ഒരു കൊച്ചു കുട്ടിയുടെ ആഹ്ലാദത്തോടേ ഞാന്‍ മഴ നനയാറുണ്ട്.അമ്മ ചോദിക്കും, എടാ നിനക്ക് വേറെ പണിയില്ലേ എന്നൊക്കെ, പക്ഷെ...പുതുമഴയേറ്റ മണ്ണിന്റെ ഗന്ധം എത്ര സുന്ദരമാണെന്നോ!
അമ്മ പറയും ആ ഗന്ധം സര്‍പ്പങ്ങള്‍ക്കിഷ്ടമാണെന്ന്.പുതുമഴ നനഞ്ഞാല്‍ പനിപിടിക്കും എന്നു പറഞ്ഞു വഴക്കുകള്‍ കേട്ട അവസരങ്ങള്‍ അനവധി.എങ്കിലും അമ്മയുടെ കണ്ണു വെട്ടിച്ച് വീണ്ടും മഴ നനയും,അതൊരു രസമാണെ!പണ്ട് എന്റെ നോട്ടുബുക്കിലെ താളുകള്‍ പലതും കടലാസ്സു തോണികളാക്കിയിരുന്നു.
മഴയൊഴിഞ്ഞ നേരത്ത് വയലുകളില്‍ വിരുന്നിനു പോകാറുണ്ട് ഞാന്‍.അവിടെ പുഴയുടെ തീരത്തിരുന്ന് കിളികളോട് കിന്നാരം പറയാറുണ്ട്,അപ്പോള്‍ ഇളം കാറ്റ് വന്നെന്നോട് കിന്നാരം ചൊല്ലാറുണ്ട്!
സുകൂള്‍ എന്നാല്‍ ആദ്യം ഓര്‍മ്മ വരുന്നത് എന്റെ padanilam hss.
എന്റെ കുഞ്ഞിക്കൈ ഒരിക്കല്‍ അടിയേറ്റ് നീരു വെച്ചു.അമ്മയോട് എങ്ങനാ സത്യം പറയുക?അതിനാല്‍ ബസ്സില്‍ കൈയ്യിടിച്ചതാണെന്ന് ഒരു നുണ തട്ടിവിട്ടു. അന്നും ഇന്നും അതോര്‍ത്ത് ഞാന്‍ സങ്കടപ്പെടാറുണ്ട്.
എന്റെ പ്രണയങ്ങള്‍ ഒക്കെ ഞാന്‍ പറഞ്ഞല്ലോ, എന്നാല്‍ ഇതൂടി കേട്ടോളൂ
പ്രണയം:
ഒരു നാള്‍ എന്റെ ഹൃദയത്തിന്റെ ചുവപ്പു നീ അറിയും
അന്നെന്റെ രക്തം കൊണ്ട് മേഘങ്ങള്‍ ചുവക്കും
എന്റെ നിശ്വാസത്തിന്‍ കാറ്റില്‍ ചുവന്ന മഴയായ് അതു പെയ്തു വീഴും
അന്നു ഭൂമിയിലെ പൂക്കളായ പൂക്കളെല്ലാം ചുവന്നു പൂക്കും!
അപ്പോഴേയ്ക്കും,ഒരു പക്ഷേ ഞാന്‍ മറ്റൊരു പൂവായി മാറിയിരിക്കും!
കൊച്ചു കൊച്ചു പിണക്കങള്‍,അതെനിക്കും ഉണ്ട്.എന്റെ കൂട്ടുകാര്‍,അവരെനിക്ക് പിണങ്ങുവാന്‍ വേണ്ടിയുള്ളവരാണ്,ഇണങ്ങുവാന്‍ വേണ്ടിയല്ല!ക്ഷമാപണങ്ങള്‍ക്ക് ഞങ്ങള്‍ക്കിടയില്‍ സ്ഥാനമില്ല!
സന്ധ്യാ നേരങ്ങളില്‍ ഉണ്ടായിരുന്ന തിരുന്നക്കര ക്ഷേത്ര ദര്‍ശനം,അവിടുത്തെ ആല്‍മരം,അതിന്റെ ചുവട്ടിലെ സന്ധ്യകള്‍ ,അമ്പലപ്പടികളില്‍ ഉള്ള വിശ്രമം.ആ നേരങ്ങളില്‍ ചിലപ്പൊളൊക്കെ ഇളം കാറ്റ് വന്നെന്നെ തലോടിയകലാറുണ്ട്.
നിശാഗന്ധി പൂക്കുന്ന രാവുകള്‍ ആണേറെയിഷ്ടം.ഏകാന്തമായ രാത്രികള്‍ എന്തു കൊണ്ടും നല്ലതാണ്,എന്തോ ചേട്ടനോ അനിയനോ ഇല്ലാതെ ഒറ്റയ്ക്ക് വളര്‍ന്നതിനാലാവാം!
മുറ്റത്തെ മണലില്‍ കൂടി നിര നിരയായി പോകുന്ന കുഞ്ഞനുറുംപ്പകളൂടെ മാളം എവിടെയായിരിക്കും?
കുയിലിനൊപ്പം കൂവുക,കുയിലിനെ ദേഷ്യം പിടിപ്പിക്കുക,ഒടുവില്‍ കുയിലിനോടു തോറ്റുകൊടുക്കുക.
എന്റെ പ്രണയത്തെ ആരേയും അറിയിക്കാതെ എന്റെ മനസ്സില്‍ സൂക്ഷിക്കുക.
നഷ്ടങ്ങള്‍ എന്നും നഷ്ടങ്ങള്‍ തന്നെയാണ്.അങ്ങനെ എത്രയോ കണ്ണുനീര്‍ ഏറ്റു വാങ്ങിയിരുന്നു എന്റെ തലയിണ!
പരിഭവങ്ങളും,കുറ്റപ്പെടുത്തലുകളുമൊന
ഓര്‍മ്മിക്കാ
കടന്നു പോയിട്ടുള്ളവരോട്,അങ്ങനെയെല്ലാവരോടും ഒരേയൊരു വാക്ക്:
നിങ്ങള്‍ക്കായി ഞാന്‍ എന്റെ ആത്മാവില്‍ കരുതി വെച്ച സ്നേഹത്തിന്റെ ഒരു ഭാഗം ഉറവ വറ്റാതെ ഇന്നും ഒഴുകുകയാണ്.ഇനിയുള്ള ഒരോ നിമിഷങ്ങളിലും നിങ്ങളുടെ ഹൃദയത്തിന്റെ ഒരു കോണില്‍ ഞാന്‍ കാണുമെന്ന പ്രതീക്ഷയിലാണത്-
സ്വന്തം,
പ്രസാദ് .എസ്
Posted by Prasad at 8:47 PM 2 comments
Friday, September 5, 2008
എന്റെ അമ്മയുടെ കൈ പിടിച്ച് ആദ്യമായി സ്കൂളില്‍ പോയത് ഓര്‍മ്മ വരുന്നു,കുറേ നാള്‍ക്ക് ശേഷം...
ആദ്യമായി നിറകണ്ണകളുമായി പിരിയുന്ന ആ നിമിഷം ഓര്‍ക്കാന്‍ പറ്റാത്ത ഒന്നാണ്.
ആദ്യാക്ഷരം കുറിക്കാന്‍ വേണ്ടി എന്‍റെ പഞ്ജായത്തിലെ എല്‍.പി. സ്കൂളില്‍.
ഓര്‍മ്മകള്‍ നിറഞ്ഞ് തുളുമ്പി നില്‍ക്കുന്ന ആ വിദ്യാലയം, ഇന്ന് കാണുമ്പോള്‍ പലതും വീണ്ടും ഓര്‍മ്മ വരുന്നു.
ആ സ്കൂളില്‍ ഓടിക്കളിച്ചതും,മുറ്റത്ത് പെയ്യുന്ന മഴ നോക്കി ഇരുന്നതിന് അധ്യാപകന്‍ വഴക്ക് പറഞ്ഞതും....എല്ലാം ഇന്നലെ എന്ന പോലെ മനസ്സില്‍ ഓടി എത്തുന്നു.
ആദ്യ ദിവസം എന്‍റെ സ്കൂളില്‍ പരിചയമില്ലാത്ത പല മുഖങ്ങളും ഞാന്‍ കണ്ടു.
അപ്പോഴും അമ്മയുടെ കൈയില്‍ പിടിച്ച് ആരുന്നു നടത്തം.
അങ്ങനെ ആ നടത്തത്തിന്റെ അവസാനം ഒരു കസേരയില്‍ എന്നെ ഇരുത്തി അമ്മ, പയ്യെ പുറകോട്ട് നീങ്ങി...
അപ്പോള്‍ അമ്മയുടെ മുഖത്ത് ഒരു ചെറിയ പുഞ്ജിരി ഉള്ളത് എനിക്ക് കാണാമാരുന്നു,എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായപ്പോള്‍ അമ്മ അവിടെ ഉണ്ടാരുന്നില്ല!
ചുറ്റും നോക്കിയപ്പോള്‍ ആകെ ഒരു പേടി, ഒരിക്കലും കണ്ടിട്ടില്ലാത്ത കുറേ മുഖങ്ങള്‍!
ആകെ സങ്കടവും പേടിയും...എവിടെക്കെങ്കിലും ഓടി രക്ഷപെടാന്‍ തുടങ്ങിയപ്പോള്‍ ഒരു അധ്യാപിക വന്ന് എന്‍റെ കൈയില്‍ പിടിച്ചു.
പിന്നെ താമസിച്ചില്ല,ഒരു ഒറ്റ കരച്ചിലാരുന്നു...
എന്നെ വീണ്ടും എടുത്ത് ആ കസേരയില്‍ ഇരുത്തി,
“കൊച്ചേ,ഇവിടെ മരിയാദയ്ക്ക് ഇരുന്നോണം...അല്ലേല്‍ നല്ല തല്ല് കിട്ടും”എന്ന് പറഞ്ഞ് പോയി...
കരച്ചില്‍ ഉള്ളില്‍ ഒതുക്കി...അപ്പോളും വിതുമ്പല്‍ മാറിയിരുന്നില്ല!
നിറകണ്ണുകളും ആയി ഞാന്‍ പുറത്തേക്ക് നോക്കി ഇരുന്നു...പുറത്ത് അപ്പോഴും നല്ല മഴ പെയ്തിരുന്നു...
ആ മഴയില്‍ കൂടി എന്‍റെ അമ്മ എന്നെ തിരഞ്ഞ് വരുന്നുണ്ടോ എന്നും നോക്കി...
താഴെക്ക് വീഴുന്ന മഴത്തുള്ളികള്‍ ആരേയും കാക്കതെ മണ്ണില്‍ താന്നുകൊണ്ടിരുന്നു...
പക്ഷെ എന്‍റെ അമ്മ മാത്രം വന്നില്ല!!!
എന്‍റെ അതെ വികാരം , അടുത്തിരിക്കുന്ന കുട്ടിയിലും, ഞാന്‍ കണ്ടത് അവിചാരിതമായാണ്.
എന്നെ കണ്ടിട്ടാണോ എന്നറിയില്ല, അവളും കരയാന്‍ തുടങ്ങി...
{അന്ന് ആ കരച്ചിലില്‍ തുടങ്ങിയ സൗഹൃദം,ഇന്നും നിലനില്‍ക്കുന്നത് ആ കണ്ണീരിന്റെ ശക്തിയാവാം...}
ഒരു ആയ വന്ന് എല്ലവരുടെയും കുഞ്ഞിക്കയ്യില്‍ ഒരോ മിഠായി വെച്ച് തന്നപ്പോള്‍, സന്തോഷക്കണ്ണീര്‍ ഒപ്പിയത് ഇന്നലെ കഴിഞ്ഞ പോലെ ഞാന്‍ ഓര്‍ക്കുന്നു!
മിഠായി കിട്ടിയ സന്തോഷത്തില്‍ മതി മറന്ന് ഇരിക്കുമ്പോളാണ് സ്കൂളില്‍ മണി മുഴങ്ങിയത്...
എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല,പക്ഷേ കുട്ടികള്‍ എല്ലാവരും പുറത്തേക്ക് നീങ്ങുന്നത് കണ്ടപ്പോഴാണ്,സ്കൂളിള്‍ വരാന്തയില്‍ എന്നേയും കാത്ത് നില്‍ക്കുന്ന അമ്മയെ കണ്ടത്,
ആദ്യം ഒന്ന് സംശയിച്ചു, ചിരിക്കണോ,വേണ്ടയോ?എന്നെ ഒറ്റക്ക് ആക്കി പോയില്ലേ എന്ന ഭാവത്തില്‍ അമ്മയെ ഒന്ന് നോക്കി,ഒന്ന് മുഖം വീര്‍പ്പിച്ചു!
എന്നായും എന്‍റെ മാത്രം അമ്മയല്ലെ,എനിക്ക് പിണങ്ങാന്‍ പറ്റുമോ?
അന്നതെ ക്ലാസ്സും കഴിഞ്ഞ് ഞാന്‍ പോകാന്‍ തുടങ്ങി,
അപ്പോഴും സ്കൂളിന്റെ ഭിത്തിക്കരുകില്‍ നിന്ന് എന്നെ നോക്കുന്ന എന്റെ കൂട്ടുകാരിയെ എനിക്ക് കാണാമായിരുന്നു...“നാളെ കാണാം എന്ന ഭാവത്തോടെ”!!!(അവളുടെ അമ്മ വന്നില്ലാ എന്ന് തോന്നുന്നു)
പുഞ്ജപാടത്തിന്റെ നടുവിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍,എന്‍റെ അച്ഛനോട് സ്കൂള്‍ വിശേഷങ്ങള്‍ പറയാന്‍ വീര്‍പ്പ്മുട്ടുകായായിരുന്നു.... ഇനി എത്ര ദൂരം നടന്നാലാണ് വീട്ടില്‍ എത്തുക എന്നറിയാതെ,എന്റെ അമ്മയുടെ കൈയും പിടിച്ച്!
"അങ്ങനെ ആദ്യ സ്കൂള്‍ ദിവസ്സം,ഇന്നും മായാതെ നില്‍ക്കുന്നു"
Posted by Prasad at 7:41 PM 4 comments
Monday, August 4, 2008
സ്നേഹം ...
നന്മകള് മാത്രം ആശംസിച്ചുകൊണ്ട്ഞാന്‍ നിങ്ങളുടെ കൂട്ട് കാരന്‍ .. എന്നും സ്നേഹിക്കുന്നവരുടെ കൂടെ മാത്രം നില്‍ക്കുന്ന നല്ല ഒരു കൂടുകാരന്‍ ...........
നമ്മുടെ രണ്ട് കണ്ണുകള്‍ ... അവ ഒരുമിച്ച് ഈ ലോകത്തെ കാണുന്നു ... ഒരുമിച്ചു ചലിച്ചു കൊണ്ടേയിരിക്കുന്നു ..... ഒരുമിച്ചു കലഹിക്കുന്നു .... ഒരുമിച്ചു കരയുന്നു ...... ഒരു പക്ഷെ ഒരുമിച്ചു സ്വപ്നം കാണുന്നു ..... എങ്കിലും അവ ഒരിക്കലും തമ്മില്‍ തമ്മില്‍ കാണുന്നതേയില്ല ........
അത് പോലയാണ് ഓര്‍ക്കുട്ടിലെ ചില നല്ല സുഹൃത്തുക്കളും ... നമ്മള്‍ ഒരുമിച്ച് ചിരിക്കുന്നു ഒരുമിച്ച് ചിന്തിക്കുന്നു .... ഒരു പാടു വിശേഷങ്ങള്‍ പങ്കു വെക്കുന്നു ...... എങ്കിലും പരസ്പരം ഒരിക്കലും നേരില്‍ കാണാത്തവര്‍ ...........
എങ്കിലും എനിക്കറിയാം ... " കണ്ടതു മനോഹരം ... കാണാത്തതു അതി മനോഹരം "... എന്നു പറഞ്ഞപോലെ നേരിട്ടു കാണാത്ത കൂട്ടുകാരായിരിക്കും ചിലപ്പോള്‍ ആത്മാവു കൊണ്ടു കൂടുതല്‍ സുന്ദരം ... അതിനാലാവണം നിങ്ങളുടെ സൗഹൃദം ഞാനേറെ ഇഷ്ടപ്പെടുന്നത് ........
വിശ്വസിക്കാം നിങ്ങള്‍ക്കെന്നെ ഒരു നല്ല സുഹൃത്തായി ഒരു സഹോദരനായി ....
നിങ്ങളുടെ എല്ലാം സ്വന്തം ..പ്രസാദ് . എസ്
Posted by Prasad at 8:20 PM 0 comments
Sunday, July 13, 2008
അറിയുമോ തൊട്ടാവാടിയായ എന്നെ.
Posted by Prasad at 8:03 PM 3 comments


